മാനവന്റെ സുസ്ഥിതിയ്ക്കിന്നു വേണ്ടത് പരിസ്ഥിതിയെന്ന സത്യമറിഞ്ഞു കൊള്ളുക മാനവനുമാത്രമല്ല സർവ്വ ജീവനും പാരിൽ പരിസ്ഥിതി സുഖം പകർന്നിടും പുഴയിലേയ്ക്കും വഴിയിലേയ്ക്കു മിനിയൊരിക്കലും വലിച്ചെറിഞ്ഞിടല്ലേയൊരു മാലിന്യവും വനത്തിലേയ്ക്കും കടലിലേയ്ക്കു മിനിയൊരിക്കലും വലിച്ചെറിഞ്ഞിടല്ലേയൊരു പാഴ് വസ്തുവും കൃഷിയിടത്തിൽ വേണ്ടിനിരാസവളങ്ങൾ ചെടികളിൽ തളിയ്ക്കരുതേ കീടനാശിനി പാറകളെ പൊട്ടിച്ചും മണൽ വാരിയും മലകളെയും പുഴകളെയും കൊന്നിടല്ലേ പൗരബോധമുള്ളൊരു തലമുറയാകാൻ രാഷ്ട്ര ബോധമോടെയീ മണ്ണിൽ വളരാം നാളെയുടെ പുത്തൻ തലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യമാക്കാം.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത