സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/നിഴലിനാശ

Schoolwiki സംരംഭത്തിൽ നിന്ന്
നിഴലിനാശ ...

നിഴലുമോഹിച്ചു വെളിച്ചമേ ...
നിഴലാശിച്ചു വെളിച്ചമേ ...
ഒരു മാത്ര നിന്നെ കാണുവാൻ
ഒരു വേള നിന്നെ പുണരുവാൻ
തൂവൽ പ്രകാശത്തിൽ മധുരം
നുണഞ്ഞതിലലിയാൻ
മുന്നിൽ നീയെത്തുമ്പോൾ പിന്നിലായ്
മറഞ്ഞിരുന്നു കൗശലം കാണിച്ചും
പിന്നെ നീ പിന്നിലെത്തിയാൽ
മുന്നിൽ തെളിഞ്ഞു നടന്നും
നിഴലതിനാശയെ നശിപ്പിച്ചിടും
ആശ മരവിച്ചുവെന്ന് നടിച്ചിടുന്നു.
നിഴലിനറിയാ സത്യമതു മിഥ്യയല്ല
വെളിച്ചവും നിഴലിനെ പ്രണയിച്ചുവെന്ന്
നിഴലിനായെന്നും അലയുന്നുവെന്ന്
നിഴലിനറിയുന്നൊരു സത്യമതു സത്യമാണ്
വെളിച്ചം നിഴലിന പ്രാപ്യമെന്ന്
വെളിച്ചമെ നീ നിഴലിന്നവകാശമല്ലെന്ന്

ട്രിനിറ്റാ മോൾ രാജൂ
9 A സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത