സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

23:58, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. ഇടയ്‌ക്കിടെയും ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ഈ ശീലം മാരക വൈറസുകളായ സാർസ് (SARS),കോവിഡ്(covid) തുടങ്ങിയ വൈറസുകളെ നശിപ്പിക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് 20സെക്കന്റ്‌ നേരത്തെങ്കിലും കഴുകുന്നതാണ് ശരിയായ രീതി.ഇതുവഴി കൊറോണ, ഹെർപ്പിസ്,മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് തൂവാല തുടങ്ങിയവ ഉപയോഗിക്കുക;ഇത് മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ സഹായിക്കും .വായ,മൂക്ക്, കണ്ണ്, എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.  ഒരു വ്യക്തി സ്വയം ചെയ്യാനുള്ള പ്രതിരോധ പ്രവർത്തനമാണ് വ്യക്തി ശുചിത്വം . ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു വ്യക്തിയുടെ പ്രധാന കടമകളിൽ ഒന്നാണ്. കൊറോണ വൈറസ്(COVID-19) ബാധ മൂലം ലോകം ഒന്നടങ്കം ഭീതിയിലാണ്. പെട്ടെന്നു പടരുന്ന വൈറസ് ആയതിനാലാണ് ഭയപ്പാടേറുന്നത്. എന്നാൽ വേണ്ട മുൻകരുതലുകൾ എടുക്കുകയും ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും ചെയ്താൽ കൊറോണയെ അകറ്റി നിർത്താം. ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ തന്നെ വൈറസിനെ പ്രതിരോധിക്കാനാകും.

രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട്‌ ആയിരക്കണക്കിനു വർഷങ്ങളായി. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട്‌ ചിലർ വിശ്വസിച്ചിരുന്നത്‌. പാപികളെ ശിക്ഷിക്കാൻ ദൈവം അയയ്‌ക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ്‌ കാരണക്കാർ എന്നു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന  അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം. വ്യക്തി ശുചിത്വവും രോഗപ്രതിരോധ ശേഷിയുമുള്ള ഒരു പുതിയ തലമുറക്കായി നമുക്ക് കാത്തിരിക്കാം .

അർജുൻ എസ് എസ്
IX B സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം