ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ റൺ കൊറോണ റൺ

Schoolwiki സംരംഭത്തിൽ നിന്ന്
റൺ കൊറോണ റൺ

എല്ലാ ദിവസവും രാവിലെ പോകുന്നത് പോലെ 'അമ്മ പറഞ്ഞത് കേൾക്കാതെ അച്ഛൻ കാണാതെ പാച്ചു സൈക്കിളുമായി തൊടിയിലേക്കിറങ്ങി. കുറെ ദൂരം ചെന്നപ്പോഴാണ് ഓർത്തത് ഈ വന്ന വഴിയിലേങ്ങും ആരെയും കണ്ടില്ലലോ. പെട്ടെന്ന് മരങ്ങളുടെ ഇടയിൽ നിന്നും അടുത്തേക്ക് വരുന്ന ശബ്ദം അവൻ കേട്ടു. അതിനിടെ പാച്ചു കണ്ടു മരത്തിന്റെ മരത്തിന്റെ മുകളിലൊരു വികൃത രൂപം. അവൻ അടുത്തക്കു നീങ്ങി നിന്നു. പാച്ചു രക്ഷക്കായി അലറി വിളിച്ചു. പക്ഷെ ഇരിക്കുന്നിടത്തിരുന്നു വിഷമത്തോടെ നോക്കിയതല്ലാതെ ആരും പാച്ചുവിന്റെ അടുത്തേക്ക് വന്നില്ല. പാച്ചു ഓടാൻ തുടങ്ങി. ആ വികൃത രൂപം പാച്ചുവിന്റെ പുറകെയും. ഒരു കണക്കിന് പാച്ചു വീടിന്റെ പടി കടന്നു രക്ഷപെട്ടു.

                                                 ചായ കുടിക്കുന്നതിനിടെ ഇന്നലെ കണ്ട സ്വപ്നം പാച്ചു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു. സ്വപ്നമല്ലെടാ പാച്ചു അതാണ് "കൊറോണ വൈറസ്"അതിനു നീ ഇത്രയും വിഷമിക്കുന്നതെന്തിനാ? ഞാൻ പേടിച്ചു ഉറക്കെ വിളിച്ചിട്ടും ആരും രക്ഷക്കായി വന്നില്ല പാച്ചു പറഞ്ഞു. എടാ നമ്മുടെ നാട്ടിൽ ലോക്ക്  ഡൗൺ  അല്ലെ ഇരിക്കുന്നിടത്തു ഇരിക്കാനല്ലേ നിർദേശം. പറഞ്ഞത്‌ കേൾക്കാതെ നീ ഇറങ്ങി എന്ന് വച്ച് എല്ലാരും അത് ചെയ്യുമോ.....? പാച്ചുവിന്റെ മുഖത്തുണ്ടായ വിഷമം ചെറിയൊരു ചമ്മലിലേക്കു വഴിമാറി. അവൻ വേഗം പോയി ചില തീരുമാനങ്ങൾ എടുത്തു. സൈക്കിൾ പൂട്ടി താക്കോൽ ആണിയിൽ തൂക്കി. പടിക്കപ്പുറം അവനെ കാത്തുനിന്നിരുന്ന കൊമ്പൻ പല്ലുള്ള വികൃത രൂപം നാണിച്ചു പോകുന്നത് അവൻ കണ്ടു.
     നമ്മൾ എല്ലാവരും പാച്ചുവിനെപോലെ ചില തീരുമാനങ്ങൾ എടുത്താൽ കൊറോണ വൈറസ് ഇല്ലാതാകും.  
അക്ഷയ് ദിബു
8B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ