എന്തിന് ഭൂമീദേവീ നീ ഇങ്ങനെ
സഹിക്കുന്നു ...... പ്രതികരിക്ക .....
നിന്റെ സമ്പത്തായ വൃക്ഷലതാദികൾ
പുഴകൾ , വയലുകൾ, മലകൾ, മണ്ണ്ലകൾ
എല്ലാം നശിപ്പിക്കും ഈ മാനവർക്ക്
തക്ക ശിക്ഷ കൊടുക്ക ദേവീ
വിഷ വാതകങ്ങൾ പുറന്തള്ളി
അന്തരീക്ഷത്തെ നശിപ്പിക്കുന്ന ദുഷ്ടൻമാർ
എല്ലാമറിഞ്ഞിട്ടുമെന്തിന് നീ സഹനം
കൊടുക്ക കൊടുക്ക തക്കശിക്ഷ
യുദ്ധവും കാട്ടുതീയും കൊടുംവേനലും
എന്തിനീ സഹനം ദേവീ
നിന്നെ നശിപ്പിക്കാൻ നോക്കുന്ന എല്ലാരേം
ശിക്ഷിക്ക നീ ഭൂമീദേവീ
അനിരുദ്ധ് ഇ.പി
8 എ 45021 [[{{{സ്കൂൾ കോഡ്}}}|ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി ,കോട്ടയം. കടുത്തുരുത്തി 45021]] കുറവിലങ്ങാട് ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത