സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ എന്റെ കൊറോണക്കാലം എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ എന്റെ കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണക്കാലം


മുറ്റത്തെ മുല്ലയിൽ പൂവിറുക്കാം
പൂ കൊണ്ട് നല്ലൊരു മാല കോർക്കാം.
മുത്തശ്ശിയോടോത്തു കഥകൾ കേൾക്കാം
മുത്തശ്ശനോടൊത്തു പാട്ട് പാടാം.
മുറ്റത്തെ മാവിൽ കല്ലെറിയാം
കിട്ടുന്ന മാമ്പഴം പങ്കുവെയ്ക്കാം.
മാവിന്റെ ചില്ലയിൽ ഊഞ്ഞാലിടാം
ആ മരത്തണലിൽ ഉല്ലസിക്കാം.
പുള്ളിക്കുയിലിന്റെ പാട്ടിനൊത്തു
ഏറ്റു പാടിക്കളിച്ചാനന്ദിക്കാം.
അമ്മയോടൊപ്പം അടുക്കളയിൽ
പുതുപുത്തൻ ഭോജ്യങ്ങളുണ്ടാക്കീടാം.
കള്ളവും ഇല്ല ചതിയുമില്ല
നല്ല ഭരണം കേരളത്തിൽ
പിരിവുകാരില്ല പലിശയില്ല
എല്ലാവരും പേടിച്ച് മാളത്തിലായ്.
പാവങ്ങളില്ല പണക്കാരില്ല
എല്ലാവരും ഒരുപോലെ കേരളത്തിൽ
പരീക്ഷയില്ല മത്സരവുമില്ല
കുട്ടികൾ നമ്മൾ കുട്ടികളായി.
സാനിറ്റൈസറും ഹാൻവാഷും
നിത്യവും കളികൂട്ടുകാരായി
ശുചിത്വമാണ് ഒരേ ഒരു പോംവഴി.
ഈ മഹാമാരിയെ തുരത്തീടാൻ,
ടെലിവിഷൻ കണ്ടു മടുത്തിടുമ്പോൾ
റേഡിയോ നമ്മുടെ തൊഴാനായി,
പച്ചക്കറി തോട്ടത്തിൽ അച്ഛനൊപ്പം
പച്ചക്കറി നടാൻ എന്ത് രസം
ലോകത്തിനൊക്കെ മാതൃകയായി
കേരളീയർ നമ്മൾ മാറിടുന്നു.
ലോകം മുഴുവൻ വെന്തുനീറിടുമ്പോൾ
നല്ലൊരു നാളെക്കായി പ്രത്യാശിക്കാം

അക്ഷര വി ബി
8G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത