സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/മടക്കയാത്ര
മടക്കയാത്ര
ഞാൻ കണ്ണുതുറന്ന് നോക്കിയപ്പോൾ ഞാൻ വലിയൊരു മൃഗശാലയിൽ
ആയിരുന്നു. മൃഗശാലയിലെ മനുഷ്യർ എന്നെ ഒരു കൂട്ടിലാക്കി. അവിടെ വരുന്ന
മനുഷ്യർ വളരെ സന്തോഷത്തോടെയായിരുന്നു വന്നിരുന്നത്.
അവർക്കറിയില്ലല്ലോ ഞങ്ങൾ എത്രമാത്രം സങ്കടപ്പെടുന്നുണ്ടെന്ന്. കാട്ടിലെ
സുഖവാസത്തിൽ നിന്ന് കൂട്ടിലേയ്ക്ക് എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടാണ്.
എൻറ്റെ കുടുംബം നഷ്ടപ്പെട്ടു, സുഹൃത്തുക്കൾ എല്ലാവരെയും.
മൃഗശാലയിലെത്തിയ എനിക്ക് ആദ്യ കൂട്ടുകാരനായി കിട്ടിയത് ഒരാനയെയാണ്.
ഞങ്ങൾ പെട്ടെന്നുതന്നെ സുഹൃത്തുക്കളായി. ഒരു ദിവസം അവനെന്നോട്
ചോദിച്ചു; " പുള്ളിമാനേ, നീ എങ്ങനെ ഇതിൽ അകപ്പെട്ടു" കാട്ടിൽ
സന്തോഷത്തോടെ കഴിഞ്ഞ ഞാൻ വേട്ടക്കാർ ഒരുക്കിയ വലയിൽ വീണതും
അവരെന്നെ മൃഗശാലയ്ക്ക് വിറ്റതുമായ കദനകഥ ഞാൻ കണ്ണീരോടെ വിവരിച്ചു.
ഞാൻ അവനോട് ചോദിച്ചു: "നീ എങ്ങനെയാണ് ഇവിടെ എത്തിയത് ?" എന്നെ
വാരിക്കുഴിയിൽ അകപ്പെടുത്തി ഇവിടെ എത്തിക്കുകയായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ