ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/സാൻഡ എന്ന പെൺകുട്ടി
സാൻഡ എന്ന പെൺകുട്ടി
അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ വീടിന്റെ പരിസരത്ത് ഒരു പട്ടി കുട്ടിയെ കണ്ടു. അത് അവളുടെ മുഖത്ത് നോക്കി ദയനീയമായി കരഞ്ഞു. ആഹാരം ഒന്നും കിട്ടാതെ അലഞ്ഞു നടക്കുകയായിരുന്നു ആ പട്ടിക്കുട്ടി. അവൾ അതിനെ കയ്യിലെടുത്തു വീട്ടിലേക്ക് കൊണ്ടുപോയി. അതിന് വയറുനിറയെ ബിസ്ക്കറ്റും പാലും നൽകി. സന്തോഷത്തോടെ പട്ടിക്കുട്ടി മുഴുവനും കഴിച്ചു. വയറു നിറഞ്ഞ സന്തോഷത്തിൽ പട്ടിക്കുട്ടി വീണ്ടും സാന്റയെ നോക്കി ഒന്നുകൂടെ കരഞ്ഞു. അതിനെ ഉപേക്ഷിക്കാൻ അവൾക്ക് മനസുവന്നില്ല. മുത്തശ്ശിയുടെ അനുവാദത്തോടെ അവൾ അതിനെ വീട്ടിൽ നിർത്താൻ തീരുമാനിച്ചു. അവൾ അതിന് ഡോറ എന്ന് പേരിട്ടു. വളരെ പെട്ടെന്ന് തന്നെ സാന്റ ഡോറ യുമായി വളരെ കൂട്ടായി. ഉറക്കവും ഊണും കുളിയും എല്ലാം ഒരുമിച്ചായിരുന്നു. കൊറോണ കാലമായതിനാൽ അച്ഛനുമമ്മയും കൂടെയില്ല എന്ന ദുഃഖം മാറ്റിയത് ഡോറ ആയിരുന്നു. കൊറോണ എന്നത് ഒരു മഹാമാരിയാണ്. അതിനെ നേരിടാൻ ആണ് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അച്ഛനോടും അമ്മയോടും അവൾക്കു പിണക്കം തോന്നിയില്ല. തന്റെ ഡോറയെ പോലെ ഒരുപാട് ജീവികൾ ഈ സമയത്ത് ആഹാരം കിട്ടാതെ അലഞ്ഞു നടക്കുകയായിരിക്കും. അവൾ ചിന്തിച്ചു. എല്ലാ ജീവികളെയും രക്ഷിക്കാൻ കഴിയില്ല. എങ്കിലും ഒരാളെയെങ്കിലും സംരക്ഷിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം സാന്റക്ക് ഉണ്ടായിരുന്നു. പിറ്റേന്ന് മുതൽ അവൾ ആഹാരം കഴിച്ചിട്ട് ഒരു ഉരുള ചോറ് വീടിന്റെ ടെറസിൽ പാത്രത്തിൽ വയ്ക്കാൻ തുടങ്ങി. സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു നേരത്തെ ആഹാരം കൊടുക്കാൻ കഴിയമല്ലോ അതാണ് അവൾ ചിന്തിച്ചത്. കൊറോണ കാരണം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും സാന്റക്ക് പുതിയ കുറെ കൂട്ടുകാരെ കിട്ടി. അതിൽ അവൾ അവൾ വളരെയധികം സന്തോഷിച്ചു.
|