ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/കൊറോണയും പരിസ്ഥിതിയും

21:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പരിസ്ഥിതിയും

ലോകത്തെ മുഴുവൻ ഭയപ്പടുത്തിക്കൊണ്ടിരിക്കുന്ന കൊറോണ ഭൂമിക്ക് ഒരു തരത്തിൽ ഗുണമായി കണക്കാക്കാം. എന്തെന്നാൽ മനുഷ്യൻ കാരണം ഭൂമിക്കുണ്ടായ മുറിവുകൾ ഉണക്കുവാനാണ് പ്രകൃതി തന്നെ കൊറോണ എന്ന മഹാമാരിയെ ഭൂമിയിൽ കൊണ്ടുവന്നത്. ഭൂമിയിൽ ജീവജാലങ്ങളും മനുഷ്യരും വർദ്ധിക്കുമ്പോൾ ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് വ്യതിയാനം സംഭവിക്കും. അപ്പോൾ ഭൂമി തന്നെ ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും വിതക്കുകയും അതിലൂടെ കുറെ മനുഷ്യരും ജീവജാലങ്ങളും നശിക്കുകയും ചെയ്യുന്നു. അങ്ങനെ ഭൂമി തന്നെ സന്തുലിതാവസ്ഥ വീണ്ടെടുക്കും. ഇപ്പോൾ ലോകത്തു ജനസംഖ്യയിൽ വൻ വർദ്ധനവ് ഉണ്ടെന്നു നമുക്കറിയാമല്ലോ? ഈ കൊറോണ കാരണം ലോകത്തെ വലിയ രാജ്യങ്ങൾ പോലും തല കുമ്പിടുന്നു. ഒരു വലിയ പകർച്ച വ്യാധിയായതിനാൽ എല്ലാവരും ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കണമെന്നാണ് ഡോക്ടർമാരും, സർക്കാരും നമ്മോടാവശ്യപ്പെടുന്നത്.

ഏതായാലും എല്ലാവരും വീട്ടിൽ താന്നെ ഇരിപ്പാണല്ലോ? ആരും ആവശ്യമില്ലാതെ പുറത്തിറങ്ങാത്തതിനാൽ വായുമലിനീകരണം, പ്ലാസ്റ്റിക് മലിനീകരണ എന്നിവ ഇപ്പോഴില്ല. ഇത് ഭൂമിക്കു വളരെയധികം ഗുണം ചെയ്യുന്നു. കൊറോണ വന്നതിനാൽ ഓസോൺ പാളിയിൽ ക്ഷതങ്ങൾ കുറവായിരിക്കും. ഇപ്പോൾ ഹോട്ടലുകൾ ഇല്ലാത്തതിനാൽ ഭക്ഷ്യ വസ്തുക്കൾ ആരും പൊതുസ്ഥലത്തേക്കു വലിച്ചെറിയുന്നില്ല. അതുകൊണ്ടു ഭൂമി വൃത്തിയായി നിലനിൽക്കുന്നു.കുട്ടികളും മുതിർന്നവരും അവർക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ കൃഷിചെയ്യുന്നു. ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുന്നതിനാൽ ഭൂമിയിൽ ഓക്സിജന്റെ അളവ് വർധിക്കുന്നു. പുഴകളും തോടും തണ്ണീർത്തടങ്ങളും പ്ലാസ്റ്റിക് മുക്തക്തമാകുന്നു. ഫാക്ടറികൾ പ്രവർത്തിക്കാത്തതിനാൽ ജല-വായു മലിനീകരണം ഇപ്പോൾ ഭൂമിയിൽ ഇല്ല. വാഹങ്ങൾ നിരത്തിലിറങ്ങാത്തതിനാൽ റോഡപകടങ്ങളും സംഭവിക്കുന്നില്ല. ഭക്ഷണം മിതമായ രീതിയിൽ ഉപയോഗിക്കുവാനും പാഴാക്കാതെ ഭക്ഷിക്കുവാനും പഠിച്ചു. വാഹങ്ങളുടെ വർദ്ധനവ് മൂലം ഇന്ത്യയിൽ വളരെയധികം വായു മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊറോണ വന്നു ഈ മൂന്നു മാസക്കാലം ഇന്ത്യ ശുദ്ധവായു ശ്വസിക്കുവാൻ തുടങ്ങി.

കൊറോണയിൽ നിന്ന് നാം രക്ഷപ്പെട്ടാലും ഇപ്പോഴുള്ള രീതിയിൽതന്നെ തുടർന്നാൽ ലോകം പ്രകൃതി ദുരന്തങ്ങളിൽ നിന്നും മാറാവ്യാധികളിൽ നിന്നും രക്ഷപ്പെട്ടേയ്ക്കാം. എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചാൽ............

അഫ്‌സീന സാദത്ത്
V A ഗവ. ൽ=എൽ.പി. സ്കൂൾ, പാച്ചല്ലൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം