ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കടലിനെ സ്നേഹിച്ച കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടലിനെ സ്നേഹിച്ച കൂട്ടുകാർ
ഒരിക്കൽ ഒരു കടലിൽ ഒരു ഞണ്ടും ആമയും പാർത്തിരുന്നു. കടലിനോടു വളരെ സ്നേഹമായിരുന്നു അവർക്ക്. എന്നും കടൽത്തീരത്തെ മാലിന്യങ്ങൾ കൂട്ടി ഒരു കുഴിയെടുത്തു അതിൽ നിക്ഷേപിക്കുമായിരുന്നു. ഒരു ദിവസം ഒരു കാക്ക അവരോടു ചോദിച്ചു "നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, ചുമ്മാ സമയം കളയാൻ വേണ്ടി.. ". ഇതിനു മറുപടിയായി അവർ പറഞ്ഞു, "സുഹൃത്തേ ഈ കടലാണ് നമ്മുടെ ലോകം. ഇതിൽ മാലിന്യങ്ങൾ കൂടുന്നത് നമ്മുടെ ജീവന്റെ നാശത്തിനു കാരണമാകും."കാക്കയ്ക്ക് കാര്യം മനസിലായി. പിന്നീട് മൂന്നുപേരും ചേർന്ന് കടൽത്തീരത്തെ മാലിന്യങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. മഴക്കാലം വന്നു. മഴവെള്ളപ്പാച്ചിലിൽ മാലിന്യങ്ങൾ കുഴിയിൽ നിന്നു പുറത്തു വന്നു. അവർക്ക് വലിയ സങ്കടമായി. സങ്കടപ്പെട്ട് നിന്നപ്പോൾ അതുവഴി ഒരു മുക്കുവൻ വന്നു. അദ്ദേഹം അവരോട് വിഷമത്തിന്റെ കാരണം അന്വേഷിച്ചു. അവർ കാര്യം പറഞ്ഞു. മുക്കുവനും കൂട്ടരും മാലിന്യങ്ങൾ നീക്കം ചെയ്യാൻ അവരെ സഹായിച്ചു. അവിടെഎത്തിയ ഒരു സഞ്ചാരി ആ കടൽത്തീരത്തെ വൃത്തിയിൽ ആകൃഷ്ടനായി. ഇതേ തുടർന്ന് അവിടത്തെ ടൂറിസം സാധ്യതകളെ അദ്ദേഹം വിലയിരുത്തി അവിടെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി. ആ പ്രദേശത്തിന്റെ വളർച്ചയിൽ തങ്ങൾക്കും ഒരു പങ്കുണ്ടെന്നോർത്തു കാക്കയും ഞണ്ടും ആമയും അഭിമാനിച്ചു.


സ്വാലിഹ
5 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ