കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

മലിനമാകുന്നു നമ്മുടെ പരിസ്ഥിതി
കാണാനില്ല ഒഴുകുന്ന പുഴകളെ
പച്ച വിരിച്ച വയലിനെ
കാറ്റിലാടും മരങ്ങളെ
കാണുന്നു നാമെന്നും
വറ്റി വരണ്ട പുഴകളെ
നികത്തിയ വയലുകളെ
മലിനമായ ഭൂമിയെ
മാറണം നമ്മളിനിയും
മാറ്റണം ഈ നാടിനെ
ശുചിത്വസുന്ദരനാടായി
നമുക്കകറ്റാം കൊറോണയെ
കോവിഡ് എന്നൊരു രാക്ഷസനെ
ഒറ്റമനസ്സായ് നിന്നീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നിർദ്ദേശങ്ങൾ പാലിക്കാം
തുടച്ചുനീക്കാം കൊറോണയെ
പേടിവേണ്ട ജാഗ്രതയാണേ
ലോക്ഡൗണിൽ നാം ഓർക്കേണം
മാസ്ക് വേണം അകലം വേണം
പുതിയൊരു ലോകം പണിതീടാൻ.
 

നവതിക സുധീർ
3 കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത