ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണ@

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ@

കോവിഡ് 19 ഒരുപാട് മനുഷ്യരുടെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിഞ്ഞു. പാവപ്പെട്ടവനും പണക്കാരനും അധികാരികൾ ആണെന്ന് നോക്കാതെ ദിനംപ്രതി ആളുകളെ പിടികൂടുകയും മരണത്തിനു കീഴടക്കുകയും ഒരുപാട് ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു. പാവങ്ങളായ കുഞ്ഞുങ്ങളും വൃദ്ധരും ഉൾപ്പെടുന്ന ലോകത്തിലെ ജനങ്ങളെയും ഖുർആനിൽ നിന്നും രക്ഷപ്പെടുത്താനും ഈ വൈറസ് മൂലം പ്രതിസന്ധിയിലായ ഒട്ടനേകം ജനങ്ങളുണ്ട്. പല രാജ്യങ്ങളിൽ പോയി ജോലി ഇല്ലാതെയും കുടുംബത്തെ കാണാതെയും കഷ്ടപ്പെട്ട് നിൽക്കുന്നവർക്കും ഒരു പരിഹാരം കാണാൻ ദൈവത്തോട് നമുക്ക് പറയാം. നമ്മുടെ വീടും പരിസരവും വൃത്തിയായി നമുക്ക് നോക്കാം. നമ്മുടെ വീടുകളിൽ നിന്ന് തന്നെ നമ്മുക്ക് മഹാമാരിയെ നേരിടാം. പരിസര ശുചിത്വം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഈ കോറണ കാലത്തെ അതിജീവിക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും അതിനായി നമ്മൾ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. എല്ലാവരും വീട്ടിലിരുന്ന് സഹകരിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തേക്കിറങ്ങുമ്പോൾ നിർബന്ധമായും മാസ്കും കയ്യുറയും ധരിക്കുക. തിരിച്ചു വീട്ടിൽ വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കയ്യും കാലും മുഖവും വൃത്തിയാക്കുക. ഇടയ്ക്കിടെ ശുദ്ധമായ വെള്ളം കുടിക്കുക ഫലഭൂയിഷ്ടമായ ഭക്ഷണം കഴിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. എല്ലാവർക്കും ഭക്ഷണം മരുന്ന് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുക ഇല്ലെങ്കിൽ നമ്മൾ ഇതിനായി സഹായിക്കുക. ചുറ്റുപാടുമുള്ള പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കുക. ഈ മഹാമാരിയെ അതിജീവിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു....

അനുശ്രീ
3 GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം