ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
പാതകൾ വിജനമാണ് ആഘോഷങ്ങളില്ല , ആരവങ്ങളില്ല. തെരുവോരങ്ങൾ അനാഥശവങ്ങളുടെ വഴിയമ്പലങ്ങളാകുന്നു... മരണത്തിന്റെ ചക്രവ്യൂഹം ലോകത്തെ വിഴുങ്ങുന്നു... തോൽക്കാൻ വയ്യ... ഇനി അതിജീവനമാണ്. ചുവരുകൾക്കുള്ളിൽ നിന്ന് നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ പൊട്ടിച്ചെറിയണം. ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ നാളേക്കായ് കരുതിവെക്കണം. ജീവിതത്തിനുമേൽ ആധിപത്യമുറപ്പിച്ച ചെകുത്താന്റെ ദൂതന്മാരെ കഴുകിക്കളയണം... |