കൊലവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം
ഭയക്കണം, ഭയന്നെ പറ്റു.
color= 2
2019-ൽ ചൈനയെ ഞെട്ടിച്ച ആ മഹാമാരി, 2020-ൽ അത് ലോകത്തെ കാൽകീഴിൽ ആക്കി. കോറോണ വൈറസ് അഥവാ കോവിഡ് -19. സാർസ് കോറോണ വൈറസ് -2 എന്നറിയപ്പെടുന്ന ഈ വൈറസിനു മുൻപ് സാർ സ് കോറോണ വൈറസ് -1 ലോകം നേരിൽ കണ്ടു, പക്ഷെ അതിൽ നിന്നും ലോകം രക്ഷ നേടി. ഇത് കോറോണ വൈറസിന്റെ 2 ആം വരവാണ്. ലക്ഷകണക്കിന് ആളുകളെ കൊന്നോടുക്കികൊണ്ട് ലോകത്തെ കാർന്ന് തിന്നുന്ന ഒരു മൃഗത്തെ പോലെ നമ്മളെ വേട്ടയാടികൊണ്ടിരിക്കുകയാണ്. 2019 അവസാനം ചൈനയിൽ ആണ് ആദ്യം ആയി ഈ വൈറസ് സ്ഥിതികരിച്ചത്. ശേഷം 2020-ൽ ആണ് ഇന്ത്യ അടക്കം മറ്റു ലോകരാജ്യങ്ങളിലേക്ക് വ്യാപനം തുടങ്ങിയത്. ലോകമെമ്പടും ഈ വൈറസിനു മുമ്പിൽ കീഴടങ്ങേണ്ടി വന്നു,.നമ്മുടെ ഇന്ത്യയിൽ കേരളം അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഈ വൈറസ് സ്ഥിതികരിച്ചിട്ടുണ്ട്. കേരളം ആഭിമുഖികരിക്കുന്ന മൂന്നാമത്തെ വെല്ലുവിളിയാണ് കോവിട് -19. 2018-ൽ കേരളത്തെ മൊത്തം വെള്ളത്തിനടിയിലാക്കിയ പ്രളയം അതിനെ കേരളക്കര ഒന്നാകെ തുടച്ചു നിക്കി. ഇതാ അടുത്ത വർഷം 2019-ൽ വീണ്ടും പ്രളയം അതിന്റെ പരിസമാപ്പ്ത്ഥിയിൽ എത്തുമ്പോഴേക്കും ഒരു പകർച്ചവ്യാധി 'നിപ്പ' ആ പ്രതിസന്ധിയെയും കേരളം ആഭിമുഖികരിച്ചു. 2020-ൽ ഇപ്പോൾ കോവി ഡ് -19. കഴിഞ്ഞ രണ്ട് ദുരന്തങ്ങളെ അപേക്ഷിച്ച് ലോകത്തെ പേടിയടെ മുൾമുനയിൽ ഒരേ ഒരു മഹാമാരി. മുതിർന്നവർ, കുട്ടികൾ, ചെറുപ്പക്കാർ എന്ന ഭേതമില്ലാതെ വ്യാപക്കുകയാണ് ലോകമെമ്പടും. ഇതിന്റെ ലക്ഷണങ്ങൾ പനിയും, ചുമയും, ശ്വാസതടസവും ആണ്. ഇത് സാധാരണ വരുന്ന പനി അല്ല ലക്ഷണങ്ങൾ വച്ച് നമ്മുക്ക് വേഗം മനസിലാക്കാൻ കഴിയും. ഇത് പൂർണമായും തുടച്ചു നീക്കണമെങ്കിൽ നമ്മുക്ക് ചെയ്യാവുന്ന ഒരു കാര്യം "സ്റ്റേ ഹോം സ്റ്റേ സേഫ് " വീട്ടിൽ ഇരിക്കൂ നിങ്ങൾ സുരക്ഷിതരാണ് കാരണം ഇന്നുവരെ ഇതിന് മരുന്ന് കണ്ടുപിടിചിട്ടില്ല. പിന്നെ സോപ്പ് ഉപയോഗിച്ച് നാം എല്ലാവരും കൈകൾ വൃത്തിയാക്കുക Break the chain. ചിലർ ഇതിനെ നിസ്സാരമായി കാണും, പക്ഷെ ഈ വൈറസ് നിസ്സാരക്കാരനല്ല. പക്ഷെ ഒരു സോപ്പ് ഉപയോഗിക്കുന്നതുവരെ ഉള്ളു അവൻ എന്ന് നിങ്ങൾ ഓർക്കുക. നമ്മൾ ചിന്തികേണ്ടത് അഹങ്കാരത്തോടുകൂടിയല്ലാ, സഹതാപാത്തോടുകൂടിയാണ്. ഇതിനുകാരണം മറ്റ് ആരും അല്ല നമ്മൾ മനുഷ്യർ തന്നെയാണ്. നമ്മുടെ അത്യാഗ്രഹവും ആഡംബരവും ആണ് നമ്മളെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത്. പ്രകൃതിയില്ലേ എല്ലാം നശിപ്പിചക്കുമ്പോൾ നാം ഓർക്കണമായിരുന്നു. ആ പ്രകൃതിക്കും തിരിച്ചടിക്കാൻ കഴിയുമെന്ന്. ഇങ്ങനെ ഒക്കെ തിരിച്ചിട്ടും ഒട്ടും തന്നെ മനുഷ്യർക്ക് മാറ്റമില്ല. മറ്റേണ്ടത് പ്രകൃതിയെ അല്ല. മനുഷ്യ മനസുകളെ അവരുടെ ചിന്തകളെ.......
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തലശ്ശേരി കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തലശ്ശേരി കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തലശ്ശേരി കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തലശ്ശേരി കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം