ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ഈച്ചയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
09:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈച്ചയും പൂച്ചയും

പണ്ട് പണ്ട് ഒരു ഈച്ചയും പൂച്ചയും ഉണ്ടായിരുന്നു.അവർ വലിയ ചങ്ങാതിമാരായിരുന്നു.എല്ലാത്തിലും ഒരുമിച്ചായിരുന്നു അവർ.കൊച്ചു വീട്ടിലായിരുന്നു അവരുടെ താമസം. ഒരു ദിവസം അവർ തീറ്റ തേടാൻ പുറത്തിറങ്ങിയപ്പോൾ വലിയ ചൂട് അവർക്ക് അനുഭവപ്പെട്ടു.അങ്ങനെ അവർ പുറത്ത് പോയി തീറ്റ തേടുന്നത് ഒഴിവാക്കി വീട്ടിനുള്ളിൽ തന്നെ കഞ്ഞി വെക്കാൻ തീരുമാനിച്ചു.അങ്ങനെ പൂച്ച കടയിൽ പോയി കഞ്ഞിക്കുള്ള സാധനങ്ങൾ വാങ്ങി വന്നു. ഈച്ച അപ്പോഴേക്കും അടുപ്പും പാത്രവും റെഡിയാക്കി.അങ്ങനെ അവർ കഞ്ഞി തയ്യാറാക്കി. അങ്ങനെ പൂച്ച പറഞ്ഞു നമ്മുക്ക് കുളിച്ച് വ്യത്തിയായിട്ട് ഭക്ഷണം കഴിക്കാം എന്ന് പക്ഷെ അതിന് ഈച്ച സമ്മതിച്ചില്ല .പൂച്ച കുളിച്ച് വരുന്നത് വരെ ഈച്ചയോട് കഞ്ഞി ക്കുടിക്കരുത് എന്ന് പറഞ്ഞു. അങ്ങനെ പൂച്ച കുളിക്കാൻ പോയ സമയം ഈച്ച കഞ്ഞിക്കടുത്ത് നിന്നു .വിശപ്പ് സഹിക്കാനാകാതെ ഈച്ച പൂച്ച പറഞ്ഞക്കാര്യം ഓർക്കാതെ ആ കുടുക്കയിൽ തലയിട്ടു. കാൽ വഴുതി ഈച്ച ആ തിളച്ച കഞ്ഞിയിൽ വീണു. പൂച്ച കുളിച്ച് വന്നപ്പോൾ തന്റെ ചങ്ങാതിയെ കാണുന്നില്ല അവൻ കഞ്ഞിയിൽ നോക്കിയപ്പോൾ തന്റെ ചങ്ങാതി തിളച്ച ക്കഞ്ഞിയിൽ ചത്ത് കിടക്കുന്നു. ഇതിൽ നിന്ന് നമ്മുക്ക് മനസ്സിലാക്കാം എടുത്ത് ച്ചാട്ടം എന്തിനും ആപത്താണ് എന്ന് അതാണ് ഇവിടെ ഈച്ചക്കും സംഭവിച്ചത്

അയിശ അംന .T
3. A ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ