ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം....

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം      

രോഗം പകരും വഴികൾ പലത്
രോഗികൾ ആകാൻ വഴി അതു താനും
 മനസ്സുകൾ ഒന്നായി കൈകോർത്താൽ അത്
നേരിടാം ഏതൊരു മഹാമാരിയും
വ്യക്തിശുചിത്വം അടിത്തറപാകി.
മാനവ രക്ഷകനായ മനുഷ്യൻ.
പരിസര വൃത്തിയിൽ പങ്കാളികളായി.
പാരിൽ എന്നുമൊരു നല്ലവനായി.
കഴുകാം കൈകൾ ഇടവേളകളിൽ.
ധരിക്കാം മാസ്കുകൾ ഏവർക്കും.
പാലിക്കാം എങ്ങും ഒരു മീറ്റർ അകലം.
യാത്ര ഒഴിവാക്കി വീട്ടിൽ ഇരിക്കാം.
ഭയമല്ല വേണ്ടത് കരുതലാണ് മുഖ്യം.
ഒന്നിച്ചു പോരാടി അതിജീവിക്കാം.
ഏതു രോഗത്തെയും പടരാതെ നോക്കാം.
വേണ്ടതോ വൃത്തിയും ജാഗ്രതയും.
ലോകം ആണെൻവീട് അതിൽ വസിക്കും
നമ്മൾ തൻ കുടുംബക്കാർ
ഒന്നായി ഒഴുകിടാം നശിപ്പിച്ചിടാം
ഏതൊരു മഹാമാരിയും നാളെക്കായി.

അനുശ്രീ ആർ ആർ
5 ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത