ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ഇന്ന് ലോകത്തെ ആകെ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ ഇറച്ചികമ്പോളത്തിലാണ്. സാർസ്, H1N1 മുതലായ വൈറസ് രോഗങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. അത്തരമൊരു വൈറസിൻ്റെ രൂപാന്തരമാണ് കൊറോണ . ചൈനയിലാരംഭിച്ച ഈ മഹാമാരി ലോകത്തെ ആകെ ഭയപ്പെടുത്തിക്കൊണ്ട് ദ്രുതഗതിയിൽ വ്യാപിച്ചിരിക്കുകയാണ്. ഇന്ന് 193 രാജ്യങ്ങളിൽ ഈ രോഗം എത്തിയിരിക്കുന്നു. ലക്ഷക്കണക്കിനു ആളുകൾ മരണപ്പെട്ടു. ഇതിനു സമാനമായ മരണങ്ങൾ 1918-20 കാലയളവിലുണ്ടായ സ്പാനിഷ് ഫ്ലൂ, പിൽക്കാലത്ത് ആഫ്രിക്കയിലുണ്ടായ എബോള മുതലായ വൈറസ് രോഗം മൂലമായിരുന്നു. ഈ രോഗത്തിന് കൃത്യമായ ഒരു മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് ജീവൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന കാര്യമാണ്.

ഈ രോഗത്തെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. സമൂഹ വ്യാപനം തടയാൻ ഏറ്റവും ഉതകുന്ന മാർഗ്ഗമാണ് കൂട്ടം കൂടാതിരിക്കുക, അകൽച്ച പാലിക്കുക എന്നത്. സോപ്പ്, സാനിട്ടയ്സർ, മാസ്ക് എന്നിവ രോഗപ്രതിരോധത്തിന് ഏറ്റവും അത്യാവശ്യമാണ്. രോഗികളും രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നവരും രണ്ടാഴ്ചയിലധികം ക്വാറണ്ടയിനിൽ പ്രവേശിക്കേണ്ടതുമാണ്. ഈ കാലയളവിൽ വീട്ടുകാരുമായി ബന്ധപ്പെടരുത്.

ഇന്ന് ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ ഏത് വികസിത രാജ്യങ്ങളെക്കാളും മുൻപിൽ നമ്മുടെ കൊച്ചു കേരളമാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ദിനംപ്രതി ലക്ഷക്കണക്കിനു ആളുകൾക്ക് രോഗം പകരുകയും ആയിരങ്ങൾ മരിച്ചുവീഴുകയും ചെയുന്നു. ലോകമിന്നു ലോക്ഡൗൺ പ്രഖ്യാപിച്ചു നിശ്ചമായിരിക്കുകയാണ്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉന്നതിയിലുള്ള നമ്മുടെ കേരളജനത ഈ പകർച്ചവ്യാധിയെ മറികടക്കുക തന്നെ ചെയ്യും. സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുകൾ അനുഭവിച്ചായാലും 'ജീവനുണ്ടെങ്കിലെ ജീവിതമുള്ളൂ' എന്ന ബോധം ഒരോരുത്തരും ഉൾക്കൊണ്ട് സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോയാൽ നമുക്ക് ഇതിൽ നിന്ന് വിമുക്കി നേടാൻ കഴിയും. ഇതിന് ഒന്നിച്ചു പ്രവർത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കാം.

നീരജ് മാവില
5 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം