ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ കൊറോണ നൽകിയ അവധിക്കാലം

കൊറോണ നൽകിയ അവധിക്കാലം

കൊറോണ കാരണം സ്കൂൾ അടയ്ക്കുന്നു എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഭയങ്കര സങ്കടം തോന്നി. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ വാർഷികാഘോഷമായിരുന്നു ഞങ്ങളുടെ ഒരു തകർപ്പൻ ഡാൻസ് കളിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം. പക്ഷേ പരീക്ഷകൾ ഒഴിവാക്കി എന്നറിഞ്ഞപ്പോൾ കൊറോണയോട് ഒരു ചെറിയ ഇഷ്ടം തോന്നി. രണ്ടു ദിവസം ഞങ്ങൾ വിട്ടിൽ അടിച്ചു പൊളിച്ചു. അതു കഴിഞ്ഞ് ചെറിയച്ഛൻ്റെ വീട്ടിൽ പോയി.ചെറിയച്ഛൻ ഞങ്ങളുടെ വീഡിയോ ഒക്കെ എടുത്ത് FB യിൽ ഇട്ടു. അവിടെ ഞങ്ങൾ ഒരാഴ്ച അടിച്ചു പൊളിച്ചു' അതിനു ശേഷം വീട്ടിലെത്തിയപ്പോഴേക്കുo രാജ്യം മുഴുവൻ ലോക്ക് ഡൗണായി 'അപ്പോഴാണ് ഈ രോഗത്തിൻ്റെ ഭീകരത മനസ്സിലായത്. എത്ര ആളുകളാണ് മരിക്കുന്നത്.വാർത്ത കേൾക്കാൻ തന്നെ പേടിയായി.' പിന്നെ ഒരു സന്തോഷം തോന്നിയത് എപ്പോഴും തെരക്കുള്ള അച്ഛനെ അടുത്തു കിട്ടി എന്നുള്ളതാണ്.അച്ഛൻ ഞങ്ങളെ അടുത്തുള്ള കുളത്തിൽ നീന്തൽ പഠിപ്പിച്ചു' വൈകുന്നേരം ഞങ്ങളെല്ലാവരും ചേർന്ന് കാരംസും ഷട്ടിലുമൊക്കെ കളിക്കും' നമ്മൾ ഇങ്ങനെ സന്തോഷത്തോടെ വീട്ടിൽ ഇരിക്കാൻ വേണ്ടി രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയു ൊക്കെ ഞാൻ നന്ദിയോടെ ഓർക്കു,ന്നു 'ഇവർക്കൊക്കെ വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും.എന്തായാലും എനിക്കൊരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും ഈ അവധിക്കാലം..

ശ്രിനിധി
4 B ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



സ്വാതന്ത്ര്യം

പൊന്നായുള്ളോരു നെല്ലു
ചിരിക്കും പുത്തൻ പാടം
കണ്ടപ്പോൾ മുറുക്കി തുപ്പിയ വെറ്റില ചുണ്ടിൽ തേച്ചോരു പച്ചതത്തമ്മ
ഒന്നും നോക്കാതതിവേഗത്തിൽ
നെൽകതിർ കൊയ്യാൻ
പോയപ്പോൾ പാവം
തത്ത പെട്ടു കെണിയിൽ
മിണ്ടാൻ പോലും കഴിയാതെ
വന്നു വേഗം വേടൻ
ചന്തമെഴുന്നൊരു
കൂടേന്തി
കരഞ്ഞു പാവം
തത്തപെണ്ണ് കുഞ്ഞു
കുരുന്നിനെ കാണാനായ്
വിറ്റു വേടൻ
തത്തപെണ്ണിനെ ജോൽസ്യo നോക്കും
കണിയാർക്ക്
മുത്തശ്ശിക്കഥയാണെന്നാലും
മുന്നിൽ വന്നു ഭവിചില്ലേ
മിണ്ടാപ്രാണികളോടതു
ചെയും ദുഷ് കർമങ്ങൾ
നിർത്തുക നീ
ഇല്ലേൽ നിന്നുടെ
സ്വാതന്ത്ര്യത്തിൻ
പുത്തൻ പുലരികൾ
പോയ്മറയും....
 

അദ്വൈത് രേമേഷ്
5A ജി.യു.പി.എസ്._മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത