സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം

പുനരുജീവനത്തിന്റെ കാലങ്ങൾ വലിയുകയാണ്
അതിജീവനം തുടരുകയാണ്
പ്രളയമെന്നതിനപ്പുറമായി
മഹാമാരിയായി, പകർച്ചവ്യാധിയായി,
മരണനിഴലായി, കൂട്ടിനായി വന്നു തേടുന്നു.....
മറക്കുവാൻ ആകുന്നില്ല പ്രളയമേ
നിൻ തുടർച്ചയായി രോഗങ്ങളും
അതിജീവനത്തിനായി അമ്മതണലായി
പുതു തലമുറകൾ
സംരക്ഷണമെന്ന വാക്കിനെ
സ്വപ്നമായി മാറ്റരുത്
മനുഷ്യനും നിന്റെ പ്രവ്യത്തിക്കളെ
മറുവാക്കുപറയാനാവില്ല
ദുഷ്ചിന്തകളിലെ ലോകങ്ങളെ
സൃഷ്ടിക്കുന്ന മനുഷ്യൻ
അമ്മയ്ക്കു തണലായി, നാടിനായി ജീവിക്കേണ്ടവർ
സ്വന്തം താല്പര്യത്തിനു ജീവിക്കുന്നു
ശീലിച്ചിരുന്നു നാം നന്നായത്
കൈമോശം വന്നു വല്ലോ പാതിവഴിയിൽ
എങ്ങു പോയി എൻ
കുഞ്ഞു കിനാക്കളെ നിങ്ങൾ
എന്റെ ജീവിതത്തെ ധന്യമാക്കാൻ
വരിക എൻ അരികിലായി നിങ്ങൾ...
കൊറോണ എന്ന മഹാമാരിയെ
വിളിച്ചു വരുത്തി നാം
സ്വന്തം നാടിന് രക്ഷയേകാൻ
ഒന്നായി നിൽക്കാം.....

 

ധന്യ ജോസ്
9 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത