ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം

==

പുതുപ്പറമ്പ് എന്ന എന്റെ ഗ്രാമം== ജനവാസം പുതുപ്പറമ്പിലെ ആദിമനിവാസികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമായിട്ടില്ല. എന്നാലും പ്രദേശത്തിന്റെ ആദിമ ഉടമകള്‍ വെങ്ങാട്ടില്‍, പരപ്പില്‍, തട്ടാഞ്ചരി തുടങ്ങിയ കുടുംബങ്ങളായിരുന്നു. ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. ഗതാഗതമാര്‍ഗ്ഗം പ്രധാനമായും പുഴയായിരുന്നു. അതുകൊണ്ടുതന്നെ പുഴയുടെ തീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലങ്ങളില്‍ ജനവാസം കൂടുതലും. ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റേയും കെടുതികള്‍ ഏറെ അനുഭവിച്ചവരായിരുന്നു ജനങ്ങള്‍. കൊടിയ ദാരിദ്ര്യത്തിനു പുറമേ ഒരു പേമാരിപോലെ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധികളും ഒട്ടനവധിപേരുടെ ജീവനൊടുക്കിയിരുന്നു. ഒരു കുടുംബത്തിലെതന്നെ അഞ്ചും ആറും ആളുകള്‍പോലും പകര്‍ച്ചവ്യാധിയുടെവിളയാട്ടം കാരണം മരണപ്പെട്ടിരുന്നു.

പുതുപ്പറമ്പ് എന്ന പേരിന്റെ ഉത്ഭവം

പൂക്കിപ്പറമ്പ്, വെന്നിയൂര്, കോഴിച്ചെന, പാലച്ചിറമാട്, പുതുപ്പറമ്പ്, അരീക്കല്‍, പറപ്പൂരിന്റെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ പൊതുവായി വാളക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിലും ഇപ്പൊഴും ധാരാളം വാള മത്സ്യം കിട്ടിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാവാം"വാളക്കുളം" എന്ന പേര് ലഭിച്ചത്. വാളക്കുളം പ്രദേശത്തിന്റെ പോസ്റ്റ് ഓഫീസ് കോഴിച്ചെന ആയിരുന്നു. മത സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പല പ്രമുഖരും ജീവിച്ചിരുന്ന ഈ പ്രദേശത്തിന് ഒരു പ്രത്യേക പോസ്റ്റ് ഓഫീസ് ആവശ്യമായി വന്നു. വാളക്കുളം എന്ന പേരില്‍ പോസ്റ്റ് ഓഫീസ് ആദ്യം അനുവദിച്ചതിനാല്‍, പുതിയ പോസ്റ്റ് ഓഫീസിന് പുതുപ്പറമ്പ് എന്ന പേരില്‍ അപേക്ഷിക്കേണ്ടിവന്നു.അങ്ങിനെയാണ് ഒരു രേഖയില്‍ പുതുപ്പറമ്പ് എന്ന പേര് ആദ്യമായി വന്നത്.

പുതുപ്പറമ്പിന്റെ വിദ്യാഭ്യാസ ചരിത്രം

പുതുപ്പറമ്പിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് മോല്യാര്‍പ്പാപ്പയെന്ന് പുതുപ്പറമ്പുകാര്‍ വിളിക്കുന്ന മൗലാനാ അബ്ദുള്‍ബാരിയാണ്.

കൃഷി

പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്. വയലുകളും പറമ്പുകളും കേന്ദ്രീകരിച്ച് രണ്ടു തരം കൃഷിയായിരുന്നു നിലവിലുണ്ടായിരുന്നത്. പുഞ്ചയും മോടനും. പ്രദേശത്തിന്റെ ആകെ കൃഷി ചെയ്യുന്ന സ്ഥലങ്ങളില് 75% സ്ഥലവും ഇഞ്ചി, കപ്പ, ചാമ, എള്ള് തുടങ്ങിയ കൃഷിയായിരുന്നു. ജനങ്ങല് വീട്ടുപറമ്പുകളിലും നല്ല രീതിയില് കൃഷി ചെയ്തിരുന്നു. കര്ഷകരുടെ വീടുകളില് നെല്ലറകലള് ഉണ്ടായിരുന്നു. അന്നത്തെ കാര്ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കരി നുകങ്ങള്, വിവിധ പറകള്, കലപ്പകള്, വല, തൊപ്പിക്കുട, പിച്ചാത്തി, അരിവാള്, പമ്പ്സെറ്റ് എന്നിവ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ഓരോ വീട്ടിലും ഒരാള്ക്കെങ്കിലും കൃഷിപ്പണി അറിയാമായിരുന്നു. വെറ്റില, വഴക്കുല, കപ്പ, ഉണ്ട, ഇഞ്ചി, ചാമ എന്നിവ പുറം നാടുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല് വെറ്റില കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില് ഒന്നാണിത്. കൊയ്ത് പാട്ട്, കര്‍ഷകരുടെ തേവല്‍, ഞാറ് നടല്‍, കൊയ്യല്‍, കറ്റ ഏറ്റല്‍, മെതിക്കല്‍, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ പഴയ കര്‍ഷകര്‍ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകള്‍ ഉണക്കി ചുക് കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകള്‍ പലര്‍ക്കും പറയാനുണ്ട്.

കൃഷി