ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

==

പുതുപ്പറമ്പ് എന്ന എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പുതുപ്പറമ്പ്. വിശാലമായ പാടശേഖരങ്ങൾ........ വശ്യമനോഹരിയായ പുഴ.......തെങ്ങും കവുങ്ങും പ്ലാവും മാവും മറ്റെല്ലാ വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന തോപ്പുകൾ......
വിവിധ ജാതി മതവിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ ഒരുമയോടെ കഴിയുന്നു.അദ്ധ്വാനശീലരായ ജനങ്ങളാണ് ഈ ഗ്രാമത്തിന്റെ സമ്പത്ത്.

ജാതിമതഭേദമന്യേ എല്ലാവരും വളരെ സഹകരണത്തോടെ

ജീവിക്കുന്

ജനവാസം

പുതുപ്പറമ്പിലെ ആദിമനിവാസികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകൾ ലഭ്യമായിട്ടില്ല. എന്നാലും പ്രദേശത്തിന്റെ ആദിമ ഉടമകൾ വെങ്ങാട്ടിൽ, പരപ്പിൽ, തട്ടാഞ്ചരി തുടങ്ങിയ കുടുംബങ്ങളായിരുന്നു. ജനങ്ങളുടെ ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. ഗതാഗതമാർഗ്ഗം പ്രധാനമായും പുഴയായിരുന്നു. അതുകൊണ്ടുതന്നെ പുഴയുടെ തീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലങ്ങളിൽ ജനവാസം കൂടുതലും. ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റേയും കെടുതികൾ ഏറെ അനുഭവിച്ചവരായിരുന്നു ജനങ്ങൾ. കൊടിയ ദാരിദ്ര്യത്തിനു പുറമേ ഒരു പേമാരിപോലെ പടർന്നു പിടിച്ച പകർച്ചവ്യാധികളും ഒട്ടനവധിപേരുടെ ജീവനൊടുക്കിയിരുന്നു. ഒരു കുടുംബത്തിലെതന്നെ അഞ്ചും ആറും ആളുകൾപോലും പകർച്ചവ്യാധിയുടെവിളയാട്ടം കാരണം മരണപ്പെട്ടിരുന്നു.

പുതുപ്പറമ്പ് എന്ന പേരിന്റെ ഉത്ഭവം

പൂക്കിപ്പറമ്പ്, വെന്നിയൂര്, കോഴിച്ചെന, പാലച്ചിറമാട്, പുതുപ്പറമ്പ്, അരീക്കൽ, പറപ്പൂരിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ പൊതുവായി വാളക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിലും ഇപ്പൊഴും ധാരാളം വാള മത്സ്യം കിട്ടിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാവാം"വാളക്കുളം" എന്ന പേര് ലഭിച്ചത്. വാളക്കുളം പ്രദേശത്തിന്റെ പോസ്റ്റ് ഓഫീസ് കോഴിച്ചെന ആയിരുന്നു. മത സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പല പ്രമുഖരും ജീവിച്ചിരുന്ന ഈ പ്രദേശത്തിന് ഒരു പ്രത്യേക പോസ്റ്റ് ഓഫീസ് ആവശ്യമായി വന്നു. വാളക്കുളം എന്ന പേരിൽ പോസ്റ്റ് ഓഫീസ് ആദ്യം അനുവദിച്ചതിനാൽ, പുതിയ പോസ്റ്റ് ഓഫീസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കേണ്ടിവന്നു.അങ്ങിനെയാണ് ഒരു രേഖയിൽ പുതുപ്പറമ്പ് എന്ന പേര് ആദ്യമായി വന്നത്.

പുതുപ്പറമ്പിന്റെ വിദ്യാഭ്യാസ ചരിത്രം

library

പുതുപ്പറമ്പിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് മോല്യാർപ്പാപ്പയെന്ന് പുതുപ്പറമ്പുകാർ വിളിക്കുന്ന മൗലാനാ അബ്ദുൾബാരിയാണ്.ഇന്ന് ജിഎച്ച്എസ്എസ് പുതുപ്പറമ്പ് വിദ്യാഭ്യാസ പുരോഗതിക്കായി ഒരു പ്രധാന പങ്കുവഹിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

കൃഷി

vegitable harvesting

പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്.

വയലുകളും പറമ്പുകളും കേന്ദ്രീകരിച്ച് രണ്ടു തരം കൃഷിയായിരുന്നു നിലവിലുണ്ടായിരുന്നത്. പുഞ്ചയും മോടനും. പ്രദേശത്തിന്റെ ആകെ കൃഷി ചെയ്യുന്ന സ്ഥലങ്ങളില് 75% സ്ഥലവും ഇഞ്ചി, കപ്പ, ചാമ, എള്ള് തുടങ്ങിയ കൃഷിയായിരുന്നു. ജനങ്ങല് വീട്ടുപറമ്പുകളിലും നല്ല രീതിയില് കൃഷി ചെയ്തിരുന്നു. കര്ഷകരുടെ വീടുകളില് നെല്ലറകലള് ഉണ്ടായിരുന്നു. അന്നത്തെ കാര്ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കരി നുകങ്ങള്, വിവിധ പറകള്, കലപ്പകള്, വല, തൊപ്പിക്കുട, പിച്ചാത്തി, അരിവാള്, പമ്പ്സെറ്റ് എന്നിവ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ഓരോ വീട്ടിലും ഒരാള്ക്കെങ്കിലും കൃഷിപ്പണി അറിയാമായിരുന്നു. വെറ്റില, വഴക്കുല, കപ്പ, ഉണ്ട, ഇഞ്ചി, ചാമ എന്നിവ പുറം നാടുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല് വെറ്റില കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില് ഒന്നാണിത്.

കൊയ്ത് പാട്ട്, കർഷകരുടെ തേവൽ, ഞാറ് നടൽ, കൊയ്യൽ, കറ്റ ഏറ്റൽ, മെതിക്കൽ, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓർമ്മകൾ പഴയ കർഷകർ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകൾ ഉണക്കി ചുക് കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളിൽ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകൾ പലർക്കും പറയാനുണ്ട്.

ഗൾഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം കാർ‍ഷികമേഖലയിലെ ഫലഭൂയിഷ്ഠ മണ്ണിനെ ഒരു വലിയ അളവ് തരിശുഭൂമിയാക്കിമാറ്റി. പുതുതലമുറക്ക് കൃഷിയോടുള്ള മനോഭാവവും കൃഷി മുരടിപ്പിക്കുന്നു.

vegetable garden

സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണ ഏടുകൾ

ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തിൽ അവിസ്മരണീയമായ ഏടുകൾ തുന്നിചേർക്കാൻ പുതുപ്പറമ്പ് പ്രദേശത്തിനായി. ബ്രീട്ടീഷുകാർക്കെതിരെ 1921 ൽ നടന്ന മലബാർ കലാപത്തിൽ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. മമ്പുറത്തെ പള്ളിപൊളിക്കാൻ ബ്രിട്ടീഷ് പട്ടാളം വന്ന സംഭവം എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവറിഞ്ഞ് രാജ്യസ്നേഹിയും സമുദായസ്നേഹിയും ആയ ഇ. കെ. കമ്മുവിന്റെ നേതൃത്വത്തിൽ ഇരുനൂറിലധികം ആളുകൾപ്രദേശത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നു. ഇങ്ങനെ പോയവരിൽ ഇ.കെ.കമ്മു, പി.ടി.കുഞ്ഞാതപ്പു മുസലിയാർ, ഇ.കെ.മൊയ്തീൻ, കെ.കെ.വലിയ കുട്ടിഹസ്സൻ, പത്തൂർ അഹമ്മദ് കുട്ടി എന്നിവരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവരിൽ ഇ.കെ.മൊയ്തീൻ കണ്ണൂർ ജയിലിൽവെച്ചാണ് അന്തരിച്ചത്.

1921-ന്റെ ഭാഗമായി നിരവധിപോരെ അന്തമാനിലേക്കും മറ്റ് നിരവധിപ്രദേശങ്ങളില്ക്കും നാടുകടത്തി. കെ.കെ.മുഹ്യുദ്ദീൻ കാക്ക, കെ.കെ.കുട്ടിഹസ്സൻ എന്നിവർ അവരിൽ ചിലരാണ്. 1921-ൽ നേരിട്ട പരാജയം തീർക്കാൻ ഈ പ്രദേശത്തെ നിരവധി വീടുകൾ ബ്രിട്ടീഷ് പട്ടാളക്കാർ അഗ്നിക്കിരയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മലബാർ സമ്മേളനത്തിന്റെ ആദ്യസമ്മേളനം ഈ പ്രദേശത്തായിരുന്നു നടന്നത്.

പുതുപ്പറമ്പിലെ ക്വാർട്ടേഴ്സ് ജീവിതം

പുതുപ്പറമ്പിലെ ക്വാർട്ടേഴ്സ് ജീവിതത്തോടൊപ്പം ചേർത്തു പറയേണ്ട ഒന്നാണ് ക്വാർട്ടേഴ്സ് ജീവിതം. ക്വാർട്ടേഴ്സുകളുടെ സാമ്രാജ്യമാണ്വിടം. പല ദേശക്കാരും ഭാഷാക്കാരും തരക്കാരും നിറക്കാരും വേഷക്കാരും ഒരുമിച്ച് ഇവിടങ്ങളിൽ ജീവിതം മുന്നോട്ടു നീക്കുന്നു. പുതുപ്പറമ്പിന്റെ ഗ്രാമീണസൗന്ദര്യം, ജനങ്ങളുടെ ഉള്ളുതൊട്ട ആദിത്യമര്യാദ, മികച്ച തൊഴിലവസരങ്ങൾ, ടൗണിനെ അപേക്ഷിച്ച് വാടകിരക്കിലുള്ള കുറവ്, വിദ്യാഭ്യാസ സൗകര്യം എന്നിവയാണ് അന്യനാട്ടുകാരെ പുതുപ്പറമ്പിലേക്ക് ആകർഷിക്കുന്നത് പുതുപ്പറമ്പിന്റെ കാർഷിക, നിർമ്മാണ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകാൻ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ഇത്തരം അന്യനാട്ടുകാർക്കായിട്ടുണ്ട്. ""

== കായികമേള ==thumbകായികമേള‍‍‍‍‍‍ ‍‍‍‍