പരീക്ഷയെഴുതാൻ കഴിഞ്ഞില്ല
രോഗത്തിനടിമയായ് ലോകം
രോഗത്തിൻ പേരോ കോവിഡെന്ന്
വേനലവധിയും ദുർബലമായ്
കളിചിരി യാത്രകളൊന്നുമില്ലാതെ
പകച്ചു നിൽപ്പൂ നാമെല്ലാം
ഇനിയെന്തു ചെയ്യും ?
ലോകത്തിൻ മുന്നിൽ ഒരൊറ്റ ചോദ്യം മാത്രം
ഉറ്റവരില്ല കൂട്ടുകാരില്ല
ആഡംബരങ്ങളേതുമില്ല
ഒറ്റപെട്ടു ലോക്ക്ഡൗണിന്റെ പേരിൽ നാം
ജാതി മത രാഷ്ട്രീയമേതുമില്ല
മുന്നിലോ കൊറോണയൊന്നുമാത്രം
പ്രാർത്ഥനയോടെ കാത്തിരിപ്പൂ
വീണ്ടുമാ നല്ലകാലത്തിനായ്....