വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കൂ

രോഗം വിപത്തായി എത്തിടുമ്പോൾ
ഉണരുന്നു നമ്മിലെ ആത്മബോധം
പള്ളിപൊളിക്കേണ്ട അമ്പലം തകർക്കേണ്ട
ജീവൻ തരും എന്ന രോദനം മാത്രം
കല്യാണമില്ല മരണചടങ്ങുമില്ല
പാർട്ടിപൊതുപരിപാടികൾ
ഒന്നുമില്ല
ഷോപ്പിങ്ങുമില്ല ടൂറുമില്ല
ആഘോഷം കാറ്റിൽ പറന്നിടുന്നു
ഞാനെന്ന ഭാവം മറഞ്ഞു
പോകാൻ
നമ്മളെന്ന ബോധം ഉണർന്നുയരാൻ
വന്നു ഭവിക്കുന്നു മഹാമാരികൾ
കൊറോണ എന്നും കോവിഡ്19 എന്നും നാം അതിനെ ചൊല്ലിടുന്നു
അതിനെ പ്രതിരോധിക്കാൻ ആയി
മാസ്ക് ധരിക്കണം
കൈകൾ വൃത്തിയായി കഴുകണം
സമൂഹ അകലം പാലിച്ചിടണം
ഇതിനായി നമ്മുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം

അൻഷിക പി കെ
3 B വട്ടിപ്രം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത