ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/ ഒര‍ുമയ‍ുടെ പ‍ുലരി

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒര‍ുമയ‍ുടെ പ‍ുലരി

കാറ്റും മഴയും ആഞ്ഞു വീശി
 കൊടുംഭീഷണിയായി പ്രളയവും വന്നു
 രാവും പകലും എന്നൊന്നില്ലാതെ
 കൂട്ടി വച്ചതൊക്കെയും .....
നൂറോളം ജീവനും......
 പണമാണ് വലുതെന്ന് കരുതിയവരൊക്കെയും
 ഒരു നേരത്തെ അന്നത്തിനായ്
ഒരു കൂരക്ക് കീഴിലായ്....
 ജാതിയല്ല മതമല്ല മനുജനാണ്
വലുതെന്ന് തെളിയിച്ചു പ്രളയം
പണവും പ്രതാപവും അല്ല വലുതെന്ന്
സ്രഷ്ടാവാം ദൈവമാണഖിലസാരം
എല്ലാം മറന്നൊരു മർത്യലോകത്തെ
ഓർമ്മപ്പെടുത്ത‍ുവാൻ വന്നു കോവിഡ് ...
ജീവനെക്കാളും വലുതാണ് പണമെന്ന്
ഗർവാർന്ന മനുഷ്യനെ വീണ്ടും
പണമല്ല ജീവനാണ് വലുതെന്ന്
പഠിപ്പിച്ചു കോവിഡ്‌
എത്രയോ ജന്മങ്ങൾ പൊലിഞ്ഞുപോയി
എത്രയോ സ്വപ്‌നങ്ങൾ തകർന്നുപോയി
എങ്കിലും നമ്മൾ തളരാതെ പൊരുതും
കോവിഡാം മഹാവ്യാധിയെ തുരത്തും
അകലാതെ അകലുന്ന സ്നേഹ-ബന്ധങ്ങളെ .....
അകലുന്നില്ല നാം അടുത്തിരുന്നില്ലെങ്കിലും
ഭീതിയില്ലാത്തൊര‍ു സുന്ദര നാളിനായ്
സ്വപ്നം കണ്ടുറങ്ങാം....

അലീന ബിജു
9 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത