സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/വീട്ടിനുള്ളിൽ
വീട്ടിനുള്ളിൽ
അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. പരീക്ഷയില്ലാത്തതിനാൽ വളരെ സന്തോഷിച്ചെങ്കിലും ടീച്ചറെയും കൂട്ടുകാരെയും പിരിയേണ്ടി വന്നതിൽ നല്ല വിഷമം. ആദ്യ ഒന്ന് രണ്ടാഴ്ച പുറത്തൊക്കെ കൂട്ടുകാർക്കൊപ്പം കളിച്ചു നടന്നു. പിന്നീട് വീട്ടിനുളിൽ തന്നെ ആയി. അവിടെയാകട്ടെ കുടുംബങ്ങളോടൊപ്പം കളിചിരികളുമായി നേരം കളഞ്ഞു വരുന്നു. രാവിലേ ചേച്ചിയുടെ കൂടെ യോഗ ചെയ്യാനെന്നു പറഞ്ഞു... കിടന്നുറങ്ങും. പിന്നെ ഞാനും ചേച്ചിയും അച്ഛന്റെ കൂടെ കൃഷി സ്ഥലത്ത് പോകും. വെള്ളം കോരാൻ വഴക്കിടും. വീട്ടിൽ വന്നാൽ അമ്മയെ അലക്കാനും, അടുക്കളയിലും സഹായിക്കും. ചെസ്സ് കളിച്ചു ടിവി കണ്ട് സമയം കളയും. മുടിയൊക്കെ ആകെ വളർന്നിരുന്നു. അമ്മ മൊട്ടയടിച്ചു കുട്ടപ്പനാക്കി.. അമ്മയുടെ ചക്കക്കുരു ജ്യൂസ്,മറ്റു ചക്ക വിഭവങ്ങൾ ഒക്കെ രുചിച്ചു സമയം നീക്കുന്നു.. ആദ്യമായാണ് ഇത്പോലെ നീണ്ട അവധിക്കാലം വീട്ടിനുള്ളിൽ തന്നെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ