വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/രത്ന കല്ലുകൾ
രത്ന കല്ലുകൾ
ഒരു ഗ്രാമത്തിൽ ഏറ്റവും പാവപ്പെട്ട വീടുണ്ടായിരുന്നു. അവീട്ടിൽ രണ്ട് പേർ താമസിച്ചിരുന്നു. വീണയും അവളുടെ അമ്മ സിനയും. അവർ രണ്ട് പേരും നല്ലവരായിരുന്നു. വീണയുടെ അമ്മ വീട്ടുജോലിക്കാണ് പോയിരുന്നത്. ദിവസം 70 രൂപ മാത്രമേ കിട്ടുകയുള്ളു... അങ്ങനെ ഇരിക്കെ ഒരിക്കൽ അവരുടെ വീട്ടിൽ ഒരു സന്യാസി വന്നു. ആ സന്യാസി വളരെ ദൂരത്ത് നിന്ന് നടന്നാണ് വന്നത്. അതു കൊണ്ട് സന്യാസിക്ക് നല്ല വിശപ്പുണ്ടായിരുന്നു. സന്യാസി വീണയോട് ചോദിച്ചു, മോളേ നീ എനിക്ക് കുറച്ച് ഭക്ഷണം തരുമോ ? വീണക്ക് ആ സന്യാസിയെ കണ്ട് ദയ തോന്നി. അവൾ അകത്തേക്ക് പോയി ചോറ് കലത്തിൽ നോക്കി. വളരെ കുറച്ച് ഭക്ഷണമാണ് കലത്തിൽ ഉണ്ടായിരുന്നത്. വീണ അത് സന്യാസിക്ക് കൊടുത്തു. ആ വീട്ടിൽ ചേറ് തീർന്നു, വാങ്ങാൻ പണവും ഇല്ല. എന്നാൽ സന്ന്യാസിക്ക് അറിയാമായിരുന്നു ആ വീട്ടിൽ കുറച്ചേ ചോറ് ഉണ്ടായിരന്നുള്ളു എന്ന്. ആ സന്യാസി അവരെ അനുഗ്രഹിച്ചു. "നല്ലത് ഭവിക്കട്ടെ ഇവർ പണക്കാർ ആകട്ടെ " പിറ്റെ ദിവസം വീണ രാവിലെ എഴുന്നേറ്റ് മുറ്റത്തേക്ക് നോക്കി. ഒരു ചെടി അതിൽ നിറയെ രത്നക്കല്ലുകൾ. അവൾ അമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു, സീനക്ക് അത്ഭുതമായി. പക്ഷേ ആ ചെടി മറ്റുള്ളവർക്ക് കാണാൻ കഴിഞ്ഞില്ല. വീണയുടെ അമ്മ രത്നക്കല്ലുകൾ എടുത്ത് വിൽക്കാൻ പോയി. കുറേ പേർ വാങ്ങിച്ചു. വീണയുടെ അമ്മയ്ക്ക് 3000 രൂപ കിട്ടി. ഇങ്ങനെ കിട്ടിയ പൈസ കൊണ്ട് അവർ ഒരു കമ്പിനി വാങ്ങി രത്നക്കല്ലുകൾ പതിച്ച മാല, വള, മോതിരങ്ങൾ ഒക്കെ നിർമ്മിക്കാൻ തുടങ്ങി. രത്നച്ചെടി വലുതായി വലിയ മരമായി. അങ്ങനെ അവരുടെ നല്ല മനസ്സുകൊണ്ട് ആ ഗ്രാമത്തിലെ ഏറ്റവും പണക്കാരായി മാറി, ജീവിതം സുഖകരമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ