ഗവ. എൽ.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/ചിന്നുവിന്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിന്നുവിന്റെ അച്ഛൻ

ചിന്നുവിന്റെ അച്ഛൻ കുറേ നാളായി അമേരിക്കയിലാണ്.ചിന്നുവും ചിന്നുവിന്റെ അമ്മയും തന്നെയാണ്.പക്ഷേ ചിന്നു ഇന്ന് വളരെ സന്തോഷവതിയാണ്. കാരണം എന്താണെന്ന് അറിയണ്ടേ ? ഇന്ന് അവളുടെ അച്ഛൻ വരുന്നുണ്ട്. അവൾ കളിച്ചും ചിരിച്ചും നടന്നപ്പോൾ അതാ മുറ്റത്ത് ഒരു കാർ . അവൾ കാറിന്റെ അടുത്തേയ്ക്ക് ഓടി. കാറിന്റെ വാതിൽ തുറന്ന് അവളുടെ അച്ഛൻ പുറത്തേയ്ക്ക് ഇറങ്ങി. അവളെ കെട്ടിപ്പിടിച്ച് മാറോടണച്ചു. അച്ഛനെ കണ്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി. അന്ന് അവർക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു. പിറ്റേ ദിവസം അവർ പാർക്ക് ,ബീച്ച് തുടങ്ങി കുറേ സ്ഥലങ്ങളിൽ പോയി അടിച്ചുപൊളിച്ചു. തിരിച്ച് വീട്ടിലേക്ക് വന്നപ്പോൾ അവളുടെ അച്ഛന് നല്ല പനി. ഞങ്ങൾ ഉടനെ ആശുപത്രിയിൽ എത്തി. ഡോക്ടർ അച്ഛന് മരുന്ന് നൽകി. എന്നിട്ടും പനി മാറിയില്ല.അച്ഛനെ വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർമാർ പല ടെസ്റ്റുകളും നടത്തി.അവസാനം അവളുടെ അച്ഛന് കോവിഡ്-19 ആണെന്ന് കണ്ടെത്തി. അച്ഛനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ചിന്നുവിന് സങ്കടമായി. അച്ഛനെ കാണാൻ കഴിയുന്നില്ലല്ലോ. എന്റെ അച്ഛന്റെ അസുഖം വേഗം മാറണേ എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു .അവളുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടമായി. ഞാനും പ്രാർത്ഥിച്ചു.ദൈവമേ ഈ ദേശത്ത് പടർന്ന് പിടിച്ചിരിക്കുന്ന ഈ അസുഖം വേഗം മാറണേ... }ഞങ്ങളുടെ ഈ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ ?

സായൂജ്യ .എസ്. ജിത്ത്
3 ഗവ. എൽ. പി.എസ് പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ