ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
അസുഖം വന്നു ചികിത്സിക്കുന്നതിലും നല്ലത്, അസുഖം വരാതെ ശ്രദ്ധിക്കുന്നതാണ്. ഇത് സാദ്ധ്യമാകണമെങ്കിൽ നാം ഏവരും ആരോഗ്യമുള്ള ജനത ആയിരിക്കണം. ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യമുള്ള ജനതയെ നാടിനു വേണ്ടി വാർത്തെടുക്കണമെങ്കിൽ അതിന് അനിവാര്യമായ ഒരു ഘടകമാണ് 'ശുചിത്വം’. ശുചിത്വം ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും നാം ഓരോരുത്തരും ഉറപ്പാക്കേണ്ടതാണ്. അനുദിനം വർദ്ധിച്ചുവരുന്ന രോഗങ്ങൾക്ക് കാരണം ശുചിത്വമില്ലായ്മയാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ശുചിത്വത്തിന്റെ രണ്ടു ഘടകങ്ങളാണ്. കൂടാതെ, നാം ഉപയോഗിക്കന്ന കുടിവെള്ളം, ഭക്ഷണം എന്നിവയും പൂർണ്ണമായും ശുചിയായിരിക്കണം. ജീവിതത്തെ പിടിച്ചുനിർത്തുന്ന രണ്ട് അത്യാവശ്യ ഘടകങ്ങളായ കുടിവെള്ളം, ഭക്ഷണം എന്നിവ ശുചിയല്ലെങ്കിൽ നാം ജീവീതത്തിലുടനീളം നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടണ്ടിവരും. വ്യക്തിശുചിത്വമാണ് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനുള്ള ആദ്യപടി. രോഗം വരാതെ സുക്ഷിക്കുന്നതിൽ വ്യക്തിപരമായ ശുചിത്വം വളരെയധികം പ്രധാന്യമർഹിക്കുന്നു. വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിനായി നാം നിരവധി കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ശരീരശുചിത്വം ഉറപ്പാക്കുന്നതിനായി ദിവസേന കുളിക്കുക, ദിവസവും മലമൂത്രവിസർജ്ജനം നടത്തുക, വൃത്തിയുള്ള വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുക, ദിവസവും പല്ലുതേക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി കഴുകുക,......എന്നിവയെല്ലാമാണ് വ്യക്തിശുചിത്വം ഉറപ്പാക്കാനായിട്ടുള്ള വിവിധ മാർഗങ്ങൾ. വ്യക്തിശുചിത്വം അസുഖം ബാധിക്കാതിരിക്കാൻ സഹായിക്കുന്നു. ശുചിത്വത്തിന്റെ മറ്റൊരു ഘടകമാണ് പരിസരശുചിത്വം. പരിസരശുചിത്വം ഉറപ്പുവരുത്തുന്നതുവഴി അസുഖങ്ങൾ പടർന്നുപിടിക്കുന്നത് തടയാനാകും. പരിസരശുചിത്വം പാലിക്കുന്നതിലൂടെ വ്യക്തിശുചിത്വത്തിന്റെ ഭാഗങ്ങളായ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ പൂർണശുചിത്വം ഉറപ്പു വരുത്താനാകും. വൃത്തിയുള്ള പരിസരം രോഗാണുക്കളെ അകറ്റുന്നു. കൂടാതെ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നു. പരിസരശുചിത്വം ഉറപ്പാക്കാൻ ജനകീയകൂട്ടായ്മയിലൂടെ സാധിക്കും. പൊതുസ്ഥലങ്ങൾ, പൊതുനിരത്തുകൾ എന്നിവ മലിനമാക്കരുത്. പരിസരശുചിത്വം ഉറപ്പാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, എന്നിവയിലൂടെയെല്ലാം പരിസരശുചിത്വം ഉറപ്പാക്കാൻ സാധിക്കും. ആരോഗ്യസംരക്ഷണത്തിനു വേണ്ട പ്രധാന ഘടകങ്ങളാണ് വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ. വ്യക്തിശുചിത്വം പാലിക്കുന്നതിൽ നാം കേരളീയർ ഒന്നാം സ്ഥാനത്താണ്. ഇന്ന് ഈ ലോകത്തെ ബാധിച്ചിട്ടുള്ള മഹാമാരിയായ കൊറോണ എന്ന വൈറസിനെ നമുക്ക് നേരിടാനുള്ള ഏകമാർഗം ശുചിത്വം ഉറപ്പാക്കുക എന്നതാണ്. ആരോഗ്യകരമായ നിലനില്പിന് ശുചിത്വം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം