ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ്


എന്തിനെന്നറിയാതെ വന്നു നീ
എത്രയോ ജീവൻ പറിച്ചെടുക്കാൻ
കൊയ്തെടുക്കുന്നിതാ ആയിരമായിരം ചേതനകൾ
പൊഴിഞ്ഞു വീഴുന്നിതാ മണ്ണിൽ ചുടു കണ്ണുനീരും

വേദനയേറ്റ് പുളഞ്ഞീടുന്നിതാ
നൂറു നൂറു ശരീരങ്ങൾ
കൂട്ടിലടച്ച പക്ഷിയെപ്പോൽ
വിങ്ങിപ്പൊട്ടുന്നിതാ ഓരോ നിമിഷങ്ങളും

അതിവേഗമായി അതിതീവ്രമായി
അതിക്രമിച്ചു കയറുന്നു ശരീരങ്ങളിൽ
ശ്വാസതടസ്സവും തീരാച്ചുമയും
നീ കൂട്ടു വിളിച്ച കൂട്ടുകാർ

ഉള്ളു തുറന്നൊന്നു ചിരിക്കുവാൻ ഭയം
ഇന്നു നീ ഞങ്ങൾക്കു പേടി സ്വപ്നം
നാളെ നീ ഞങ്ങൾതൻ കാലനല്ലോ
ആരു മുൻച്ചെയ്ത പാപമിത്
ആരു നല്കിയതാണീ കൊടുംശാപം
നിൻെറ പരീക്ഷണങ്ങൾ തീരുമ്പോ-
ളോർക്കണം നീ പൊലിഞ്ഞിടുന്നത്
ആയിരമായിരം ചേതനകളാ...
 

നജ ഫാത്തിമ
4 A ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത