ജി.യു.പി.എസ് ചോക്കാട്/അക്ഷരവൃക്ഷം/താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
താണ്ഡവം

"പോയി വരട്ടെ നിരഞ്ജനേ....." നിറവയറുമായി യാത്രയാക്കുന്ന തന്റെ പ്രിയതമയുടെ നെറുകയിൽ ഒരു മുത്തമേകി,തിരി‍‍ഞ്ഞുനോക്കാതെ ശിശുപാലൻ ,വശ്യതയാർന്ന ആതുരാലയത്തിന്റെ പടിവാതിൽക്കലേക്ക് കയറുമ്പോൾ തികട്ടിക്കയറിയത് ...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ, അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു.

<
"ഇന്ന് ഒരു കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്..ശിശുപാലൻ തന്നെ പരിചരിച്ചോളൂ..." ഹെ‍ഡ് ഓഫ് ‍‍ദ ‍ഡിപ്പാർട്ട്മെന്റിന്റെ അധരത്തിൽ നിന്നും വന്നപ്പോൾ..രാവിലെ കിട്ടിയ മുത്തത്തിന് കയ്പേറിയപോലെ...<

"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ.... <

ഒന്ന്,നൂറും ആയിരവുമായ് ചടുലന‍ൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു.<
ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള താണ്ഢവപ്രയാണത്തിലെ തിരിച്ചുവരവിന്റെ പുതുനാമ്പുകൾ....

അസ്ന .പി
7 A ജി.യു.പി സ്കുൂൾ ചോക്കാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ