ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
രോഗികളെ പരിചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗവൺമെന്റ് ആശുപത്രിയിലെ നഴ്സായ ബീന സിസ്റ്റർക്ക് ഫോൺ വന്നത്. അവൾ ഫോൺ എടുത്ത് സംസാരിച്ചു വീട്ടിൽ നിന്ന് സിസ്റ്ററുടെ സഹോദരനായിരുന്നു. അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു എത്രയും വേഗം വീട്ടിലേക്ക് വരണം അമ്മയ്ക്ക് നല്ല സുഖമില്ല. സിസ്റ്റർ വീട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ കാത്തു നിൽക്കുകയായിരുന്നു അപ്പോഴാണ് ആശുപത്രിയിൽനിന്ന് ഡോക്ടറുടെ ഫോൺ വന്നത് നമ്മുടെ ആശുപത്രിയിൽ അമ്മു എന്ന കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സിസ്റ്റർ എത്രയും വേഗം ആശുപത്രിയിൽ എത്തി ചേരണം എന്ന് ഡോക്ടർ പറഞ്ഞു .സിസ്റ്റർ തന്റെ അമ്മയെ കുറിച്ച് ഒരു നിമിഷം ആലോചിച്ചു. അതീവ ദുഃഖത്തോടെ ആണേലും സിസ്റ്റർ ആശുപത്രിയിലുള്ള അമ്മുവിനെ പരിചരിക്കാൻ പോയി. തൊട്ടടുത്ത ദിവസം വീണ്ടും സിസ്റ്ററിനെ സഹോദരൻ വിളിച്ചു. അമ്മയ്ക്ക് കൊറോണ ആയിരുന്നു എന്ന് സിസ്റ്ററിനെ അറിയിച്ചു. അത് അറിഞ്ഞ് അവർ വളരെ ഏറെ സങ്കടപ്പെട്ടു .അമ്മയ്ക്ക് ഇത്രയും ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ എനിക്ക് അടുത്തു നിൽക്കാൻ സാധിക്കുന്നില്ലല്ലോ അവിടുത്തെ ആരോഗ്യപ്രവർത്തകർ അമ്മയെ നന്നായി നോക്കുമോ ഇതൊക്കെ സിസ്റ്ററുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു കുറച്ചു ദിവസങ്ങൾക്ക് ശേഷം സിസ്റ്ററുടെ രോഗിയായ അമ്മുവിന്റെ 2 ഫലങ്ങളും നെഗറ്റീവായി ഇതിനിടെ സിസ്റ്റർ തന്റെ കാര്യങ്ങളെല്ലാം ആ കുട്ടിയോട് പറഞ്ഞിരുന്നു ആശുപത്രിയിൽ നിന്ന് പോകുമ്പോൾ സിസ്റ്റർ പറഞ്ഞു അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല നല്ല മനസ്സുള്ളവരെ ദൈവം രക്ഷിക്കും അങ്ങനെ പറഞ്ഞുകൊണ്ട് അവർ പോയി .തന്നെ 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് സിസ്റ്റർ അമ്മയെ കാണാനായി ആശുപത്രിയിൽ എത്തിച്ചേർന്നു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ അവരെ പ്രവേശിപ്പിച്ചില്ല. അമ്മ താമസിക്കുന്ന മുറിയുടെ പുറത്ത് സിസ്റ്റർ ക്ഷമയോടെ കാത്തിരുന്നു അമ്മയെ ഒരുനോക്ക് കാണാനുള്ള കൊതിയോടെ അപ്പോഴാണ് തന്റെ അമ്മയെ പരിചരിക്കുന്ന നേഴ്സായ ലിറ്റി സിസ്റ്ററെ കണ്ടത്. അവർ ലിറ്റി സിസ്റ്റർ നോട് എല്ലാ കാര്യങ്ങളും അന്വേഷിച്ചു. താനാണ് അമ്മയെ പരിചരിക്കുന്നത് എന്നും അമ്മയെ ഇന്ന് ഡിസ്ചാർജ് ചെയ്യുകയാണെന്നും പറഞ്ഞു. അമ്മയെ നിങ്ങൾക്ക് കൊണ്ടു പോകാം എന്നും പറഞ്ഞു. അവർ പറഞ്ഞു നിങ്ങളാണ് ഭൂമിയിലെ മാലാഖ. ലിറ്റി സിസ്റ്റർ പറഞ്ഞു ഞാനല്ല നമ്മളാണ് ഭൂമിയിലെ മാലാഖമാർ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആവപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആവപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആവപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആവപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ