ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/അക്ഷരവൃക്ഷം/ കൊറോണ പേടി വേണ്ട....
കൊറോണ പേടി വേണ്ട....
വിദേശത്ത് സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ശേഖരൻ. ശേഖരനോടൊപ്പം ശേഖരൻെറ അച്ഛൻ രാഘവനും ഭാര്യ സുശീലയും മക്കളും വിദേശത്തുണ്ടായിരുന്നു. ആ സമയത്താണ് കൊറോണ എന്നൊരു അസുഖം വിദേശത്ത് ഒട്ടാകെ പടർന്നുപിടിച്ചത്. അങ്ങനെ പെട്ടെന്ന് ഒരു ദിവസം ശേഖരൻെറ അച്ഛന് പനിയും തൊണ്ടവേദനയും കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോയി. കൊറോണ നിലനിൽക്കുന്ന സമയമായതിനാൽ അവിടെ ആശുപത്രിയിൽ ഉടൻ തന്നെ അദ്ദേഹത്തിൻെറ രക്തമെടുത്ത് പരിശോധനയ്ക്കയച്ചു. നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണയാണെന്ന് സ്ഥിരീകരിച്ചു. അങ്ങനെ അദ്ദേഹത്തെ ഐസൊലേഷനിൽ ചികിത്സയിലാക്കി. എന്നിട്ട് ഡോക്ടർ രാഘവനോടു പറഞ്ഞു , നിങ്ങളുടെ അച്ഛന് കൊറോണ ആയതിനാൽ നിങ്ങൾ ബോധപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കണം. നിങ്ങൾ മറ്റുള്ളവരുമായി ഇടപഴകരുത്. സാമൂഹിക അകലം പാലിച്ച് വീട്ടിൽ നിരീക്ഷണത്തിലിരിയ്ക്കണം. അതുപോലെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. നിങ്ങൾ സൂക്ഷിച്ചാൽ മാത്രമേ ഈ രോഗത്തെ നേരിടാൻ പറ്റു. ഡോക്ടർ പറഞ്ഞതെല്ലാം മനസ്സിലാക്കിയ ശേഖരൻ വീട്ടിൽ ചെന്ന് ഭാര്യയോടും മക്കളോടും ഇതിനെ പറ്റി പറഞ്ഞു മനസ്സിലാക്കി. അവർ ഡോക്ടർ പറഞ്ഞ കാലാവധി അത്രയും വീട്ടിൽ ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞു. അങ്ങനെ അവസാനം അവർ കൊറോണ എന്ന രോഗത്തെ മറ്റൊരാൾക്കും വരാതെ ഓടിച്ചു . ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് കൊറോണയെ പേടിക്കയല്ല വേണ്ടത് മറ്റൊരാൾക്ക് വരാതെ നേരിടുകയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ