ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/ശുചിത്വം

22:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം ആദ്യം നാം നമ്മിൽ തന്നെ തുടങ്ങണം. ശുചിത്വമുള്ള നാട് രാജ്യത്തിന്റെ സമ്പത്താണ്. ശുചിത്വബോധം ഭവനങ്ങളിൽ നിന്നു തന്നെ തുടങ്ങണം. വ്യക്തിശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണ്. എന്നാൽ പരിസരം, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൻ നമ്മൾ മുൻപന്തിയിലുമാണ്. വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും നമ്മുടെ നാടിന് അനിവാര്യമാണ്. ഒരുവന്റെ ശുചിത്വം ചിട്ടയായ ജീവിതം കൊണ്ട് സ്വയം ആർജ്ജിക്കേണ്ടതാണ്.ശാരീരികമായും മാനസികമായും ശുചിത്വബോധമുള്ളവനാണ് ആരോഗ്യവാൻ. ശരിയായ ഭക്ഷണക്രമം, ക്രമമായ വ്യായാമം, ശുചിത്വം എന്നിവ ശാരീരിക ആരോഗ്യത്തിന് അടിസ്ഥാനമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടതാണ്. രോഗമില്ലാത്ത അവസ്ഥ നിലനിർത്തുന്നതിന് പരമപ്രധാനമായ പങ്കു വഹിക്കുന്നത് ശുചിത്വമാണ്. ഇതിനു വേണ്ടി നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. ശുചിത്വത്തിലൂടെ രോഗപ്രതിരോധ ശക്തിയും നമുക്കു ലഭിക്കും. ആ പ്രതിരോധ ശക്തിയിലൂടെ മഹാമാരിയെ പോലും തടയാൻ നമുക്കു സാധിക്കും.

ജാസ്മിൻ
9 എ ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം