ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/പേടിയോടെ നീങ്ങുന്ന സെക്കൻഡ് സൂചി
പേടിയോടെ നീങ്ങുന്ന സെക്കൻഡ് സൂചി
നാല് ചുവരുകൾക്കിടയിൽ തിങ്ങി നിൽക്കുന്ന ടിക് ടിക്ക് ശബ്ദം എങ്ങും നിറഞ്ഞുനിൽക്കുന്ന സിനോ യിൽ മരുന്നുകൾ എന്നിവയുടെ മണവും അതിവേഗത്തിൽ പാഞ്ഞെത്തുന്ന ആംബുലൻസ് ശബ്ദങ്ങളും ആരൊക്കെയോ ആർത്തു നിലവിളിക്കുന്നതും കേൾക്കാം ഈശ്വരാ എന്തൊരു ഭയാനകരമായ അവസ്ഥ. ഇന്നലെ രാവിലെ എത്തിയതാണ് ഞാനിവിടെ അപ്പോൾ മുതൽ വെള്ള ഉടുപ്പിട്ട മാലാഖമാർ എന്നോട് ചോദിക്കുന്നു എവിടെ നിന്നു കിട്ടി, എങ്ങനെ കിട്ടി എന്നൊക്കെ. നാട്ടിൽ ലോക ഡൗൺ പറഞ്ഞപ്പോൾ മുതൽ ഞാൻ പുറത്തിറങ്ങിയിട്ടില്ല പക്ഷേ ഞാൻ മാത്രം ശ്രദ്ധിച്ചിട്ടുണ്ട് കാര്യമില്ലല്ലോ? ഇനി പഴിചാരി കിട്ടും പ്രയോജനമില്ല. അച്ഛൻ പുറത്തു പോയി കൂട്ടുകാരുമൊത്ത് കുറച്ച് അധികസമയം ചെലവഴിച്ചു. വീട്ടിൽ തിരിച്ചെത്തി നിങ്ങളോടൊപ്പം കളിയും തമാശയും ആയി ഏറെനേരം ചെലവഴിച്ചു. പക്ഷേ അപ്പോഴൊന്നും അച്ഛൻ വ്യക്തിശുചിത്വം പാലിച്ചില്ല ഞങ്ങൾ വീട്ടിൽ സുരക്ഷിതരാണെന്നും വിചാരിച്ചു. കുറച്ച് ദിവസങ്ങൾക്കുശേഷം എനിക്ക് ശക്തമായ ചുമയും തൊണ്ട വേദനയും. പക്ഷേ വീട്ടിൽ ആരും തന്നെഗൗരവമാക്കിയില്ല.. പകൽ സമയം മുഴുവൻ ക്രിക്കറ്റും, ഫുട്‍ബോളുമായി പുറത്തു കളിക്കുകയുയല്ലേ. അതുകൊണ്ട് വന്ന ചുമയാണെന്നു കരുതി മാറാതെ വന്നപ്പോൾ ആശുപത്രയിൽ പോയി. പരിശോധനക്കുശേഷം ഡോക്ടർ പറഞ്ഞു കോവിഡിന്റെ ലക്ഷണങ്ങളാണെന്നും., വിദേശത്തു നിന്നും ആരെങ്കിലും വന്നോ എന്നും ചോദിച്ചു. രക്ഷപെടാൻ വേണ്ടി അച്ഛൻ ഇല്ലെന്നു കള്ളം പറഞ്ഞു. കുറച്ചു സമയത്തെ നെടു വീർപ്പിനു ശേഷം എന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.. ഒരുപാട് കരഞ്ഞു.അവിടെ എത്തിയപ്പോൾ ക്ലോക്കിലെ സെക്കന്റ് സൂചി ഇളകാത്തതുപോലെ തോന്നി. എനിക്ക് ചുമയും തൊണ്ടവേദനയും കൂടി കൂടി വന്നു. സത്യത്തിൽ ശ്വാസം പുറത്തുവിടാനോ ശ്വാസം വലിക്കാനോ കഴിയുന്നില്ല. എന്റെ അടുത്തേക്ക് അവിടെ നിന്ന നഴ്സിനെ കൈകാട്ടി വിളിച്ചു. അവർ ഓടി എത്തി. കൂടെ ഡോക്ടർമാരും. എനിക്ക് പേടി കൂടി കൂടി വന്നു. ഈശ്വര എന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനിയത്തിയേയും ഇനി കാണാൻ പറ്റില്ലെന്ന്... രാത്രി 2 മണിയാകുമ്പോഴും ആ ക്ലോക്കിനു ഒരു മാറ്റവും വരുന്നില്ല. പക്ഷെ അവരെല്ലാം എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. മരണത്തെ മുഖാമുഖം കാണുന്ന എന്നെ അവർ സ്നേഹത്തോടെ ജീവിതത്തിലേക്ക് വലിച്ചു കൊണ്ടുവരാൻ പെടാപാട് പെടുന്നുണ്ട്...... രാവിലെയോടെ എന്റെ സ്ഥിതിയിൽ മാറ്റാം വന്നു.. ഞാൻ മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി നിറകണ്ണുകളോടെ അവർ എന്നെ പരിചരിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ മിടുക്കനായി മാറി. അവർ എനിക്ക് ഒരുപാട് കഥകൾ പറഞ്ഞു തന്നു. സ്നേഹകരസ്പർശം എന്റെ ജീവിതത്തിൽ എന്നുമുണ്ടാകുമെന്ന് എനിക്ക് തോന്നി. അടുത്ത ദിവസം തന്നെ എന്നെ വീട്ടിലേക്കു മാറ്റുമെന്ന് പറഞ്ഞപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കൂടാതെ അന്ന് രാവിലെ ഷൈലജ ടീച്ചറും മന്ത്രിയും ജില്ലാ കളക്ടറും വന്നു. ക്ലോക്കിലെ സൂചി ഓടി തുടങ്ങി.......
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |