ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ സംരക്ഷിക്കാം

കൊറോണ അഥവാ covid 19 എന്ന രോഗം ലോകജനതയെ ഭീതി യിൽ ആഴ്ത്തിയിരിക്കുകയാണല്ലോ ? ലോകത്തെ മാറ്റി മറിച്ച ഈ മഹാ വിപത്ത് ഒരുലക്ഷത്തിലതികം പേരുടെ ജീവൻ അപഹരിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

ലോകം മുഴുവൻ അടച്ചി ടൽ  ഭീഷണി നേരിടുന്നഇക്കാലത്ത് നാം പ്രത്യേകിച്ച് ചില ശുചിത്വ ശീല ങ്ങൾ  പാലിക്കേണ്ടതാണ്. ഇതിൽ വ്യക്തി ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്നു.
   • ചുമക്കും പോഴും തുമ്മും പോഴും തൂവാല ഉപയോഗിക്കുക
   • വീടിനകത്ത് കഴിയുക
   • പുറത്തിറങ്ങുന്ന സമയത്ത് മാസ്ക് ധരിക്കുക
   • തിരികെവീട്ടിലെത്തി യാൽ സാനിടൈ സർ ഉപയോഗിക്കുക.
   • സാമൂഹിക അകലം പാലിക്കുക
    എല്ലാവരും സാധാരണയായി പറയുന്ന കാര്യമാണല്ലോ രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെ ക്കാൾ  രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന്. അതുകൊണ്ടു തന്നെ ഈ സമയം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതാണ് നല്ലത്.വൈറ്റമിൻസ്,കാ ൽഷ്യം, പ്രോട്ടീ ൻ ,പൊട്ടാസിയം മുതലായവ ഭക്ഷണ പദർഥങ്ങ ളിൽ  ഉൾപ്പെടുത്തേണ്ടതാണ്.അങ്ങനെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.
      ശുചിത്വം,ആരോഗ്യം എന്നിവയ്ക്കപ്പുറംപ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ദൈവം നമുക്ക് തന്ന മനോഹരമായ വരദാന മാണിത്.അതുകൊണ്ടു തന്നെ പ്രകൃതിയോടിണങ്ങിയ ജീവിത ശൈലി നാം നേടിയെടുക്കണം.

നമ്മുടെ പ്രകൃതിയെ അഥവാ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കാനും നാം ബാധ്യസ്ഥരാണ്

        ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും പരിസ്ഥിതിയെ സംരക്ഷിച്ചും നമുക്ക്  കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടം.അതുപോലെ നമുക്കുവേണ്ടി ഇക്കാലഘട്ടത്തിൽ എല്ലാം മറന്നു പ്രവർത്തിക്കുന്ന  ഡോക്ടർമാർ,നഴ്സുമാർ,പോലീസ്,മറ്റ്സാമൂഹികപ്രവർത്തകരെ ഒരിയ്ക്കലും മറക്കരുത്.ഒരേ മനസോടെ ശാരീരിക അകലം പാലിച്ച് നമുക്ക് ഈ രോഗത്തെ നേരിടാം.
 നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞതുപോലെ “ ശാരീരിക അകലം, സാമൂഹിക അകലം,ഒരുമ “ അതാവട്ടെ നമ്മുടെ മുദ്രാ വാക്യം.
    
പ്രഭാലക്ഷ്മി എസ്
8 സി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം