കൊറോണ പാഠങ്ങൾ


ഒരു കൊച്ചു വൈറസിൻ വലുപ്പത്തിലേക്കീയു ലകം ചുരുങ്ങി ച്ചെറുതാകവേ
ലോക വലുപ്പത്തിലേക്കു വളരുവാൻ മനുഷ്യമനസ്സുകൾ വെമ്പ വേ
മണ്ണിൽ മനുഷ്യനെ കൊന്നൊടുക്കുവാനേ തോ മാംസച്ചന്തയിൽ പെറ്റുവീണൊരീ സൂക്ഷ്മ ജീവിയെ
എന്നിലും നിന്നിലും മറ്റുള്ളവരിലും ശ്വാസ തടസ്സമായി തുരന്നു കയറാതെ
കോട്ടകൾ കെട്ടി നാം കാവൽ നിന്നീടണം
മീറ്ററളന്നകലം പാലിക്കുമ്പോഴും മനസ്സുകളൊന്നായി ചേർത്തുവെച്ചീടണം.
ഇരുപതിൽ കുറയാത്ത നൊടികളേക്കെങ്കിലു സോപ്പു പ തച്ചു കരങ്ങൾ കഴുകണം.
വെറുതേയിരിക്കുമ്പോൾ കണ്ണിലും മൂക്കിലും വായിലും വിരലുകളറിയാതെയെങ്കിലും പോകാതെ നോക്കണം.
ചുമയ്ക്കുവാൻ ചെറുതായിട്ടൊന്നു തമ്മീടുവാൻ തോന്നലുണ്ടാകുമ്പോഴേ വായനാം പൊത്തണം.
മുച്ചൂടും മുടിക്കുവാൻ | മണ്ണിലേതോ മാംസച്ചന്തയിൽ പെറ്റു വീണൊരീ
സൂക്ഷ്മ ജീവി ചെറുതല്ലാത്ത പാഠങ്ങൾ പലതും പകുക്കുന്നു മുന്നിൽ.
 മഴയോടു കാറ്റോടു വെയിലോടു പോരാടി
മണ്ണിന്റെ സ്നേഹത്തെയന്നമായി മാറ്റുന്ന.
ഒരു പറ്റ മാളുകൾ ചുറ്റുമുണ്ടെന്നുള്ള
അവരാണ് ജീവന്റെ കാവലാളെന്നുള്ള ബോധമീ ജീവിക്കുത്തിവെക്കുന്നു.
വെട്ടിപ്പിടിക്കുവാൻ വെമ്പൽ കൊള്ളൂമ്പോഴും ഈ മണ്ണു നമ്മൾക്കു മാത്രമല്ലെന്നുള്ള പാഠം നമുക്കു പറഞ്ഞു തരുന്നു.
ശത്രുവിനെയുമാ രാജ്യങ്ങളെപ്പോലും ചുട്ടെരിക്കാനായുധ ശേഖരം ചെയ്തവർ.
കണ്ണിൽ തെളിയാത്ത ജീവിക്കു മുന്നിൽ ഉന്നം പിഴച്ചു പകച്ചു നില്ക്കുന്നു
പ്രജകളോരോന്നായി വീണുപോകുമ്പോഴും പ്രത്യായുധമറിയാതെ പതറി നില്ക്കുന്നു.
 ആയുധമല്ല നാം കൂട്ടി വെക്കേണ്ടുന്നതൗഷധമെന്നു പഠിച്ചെങ്കിൽ നന്ന്.
 സുഖങ്ങൾ തന്നാലസ്യം തലയ്ക്ക് പിടിച്ച നാം പ്രകൃതി തൻ നിയതികൾ മറക്കാതിരിക്കണം.

 

ദേവിക എം
4 ജി എൽ പി എസ് ചൂരൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത