ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/കൊറോണയോട്
|കൊറോണയോട്
]]
കൊറോണയോട്

[10:14 AM, 4/20/2020] Naja Tr: എവിടെയോ പിറന്നു നീ
എങ്ങോട്ടോ പോകുന്നു നീ
ആരോടാണ് നിൻ പ്രതികാരദാഹം
ആധുനികതയുടെ പേരിൽ പ്രകൃതി നശിപ്പിക്കും മനുഷ്യനോടോ?
പണ്ടേതോ കവി പാടിയതും പൊലെ അടുത്തു നിൽക്കും
സോദരനെ കാണാൻ കണ്ണു-
കളില്ലാത്ത സമ്പന്നനോടോ?
അവർക്ക് പാഠമേകാൻ
നിനക്ക് സാധിക്കുമോ?
മനുഷ്യരാശിയുടെ ഒരുമയ്ക്കായി പ്രകൃതി താണ്ഡവമാടുമ്പോൾ
കൈപിടിച്ചുയരും മാനവരാശി
പിന്നീടത് മറവിയുടെ മടിത്തട്ടിലേക്ക് വലിച്ചെറിയും
മുടിയഴിച്ചിട്ടാടും യക്ഷിയുടെ
താണ്ഡവം പോലെ നീ
എത്ര ആടിയാലും മനുഷ്യൻ
നിന്റെ മുന്നിൽ മുട്ടുകുത്തില്ല
കൈപിടിച്ചുയരുക തന്നെ ചെയ്യും
അടിച്ചമർത്തും നിന്നെ
പിന്നെ നിന്നെയും വലിച്ചെറിയും
മറവിതൻ മടിത്തട്ടിലേക്ക്
 

നിമ എം.എൻ.
2C ഗവ. യു.പി.എസ്. ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത