അതിരുവിട്ട് പാറും മനുഷ്യന്റെ അരികിലെത്തി
ഒരു നാൾ ഈ കാലവും
രോദനങ്ങൾക്ക് മതമില്ല നിറമില്ല
വിലാപങ്ങൾക്കറുതീയാവാൻ
പ്രതീക്ഷ ഇനിയും ബാക്കി.......
സ്വച്ഛന്ദമായി ചലിപ്പിച്ച സ്വതന്ത്രതക്കൊടുവിൽ
പറയാതെ കടന്നു വന്ന "കോവിഡ് "
പ്രഭുവിനേയും പ്രജയേയും തൊട്ടുരുമ്മി കടന്നു പോകുന്നു
ഭയഭീതിക്കടിപ്പെട്ട് അകത്തളങ്ങളിൽ കഴിയുന്ന മനുഷ്യന്റെ
പുറം കണ്ണുകൾ പരതുന്നു പത്തും... പലതും...