പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ, മനുഷ്യാ .........

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹേ, മനുഷ്യാ .........

ആടിത്തിമിർത്താടിയ മനുഷ്യാ......
നീ ഇന്ന് എവിടെയാണ്???.......
ഇത്തിരിപ്പോന്ന ഈ വൈറസിനെ
നിയമം ഭയന്നുവോ മനുഷ്യാ......
വിരൽ തുമ്പിൽ ലോകം കണ്ടവനല്ലയോ നീ
ബഹിരാകാശം കീഴടക്കിയവനും നീയല്ലയോ?
കൊറോണ എന്ന ഈ ചെറുവൈറസിനെ
കടും മേടും തകർത്തെറിഞ്ഞു
മാളികകൾ പണിഞ്ഞ നാൾ
നീ ഓർത്തുവോ ...... ഒരുനാൾ
നിൻ സ്വാതത്രത്തിനും വിലക്കേർപെടുമെന്ന്
സ്നേഹം പങ്കിടാൻ മറന്നുപോയ മനുഷ്യാ ....
അതോ നീ ആഗ്രഹിച്ചു പോയോ.....?
പഴയതു പോലെ പൊട്ടി ചിരിക്കാനാവും
കഥകൾ പറഞ്ഞു മക്കളെ ഉറക്കുവാനും
ഇങ്ങനെ ഒരു വേനലവധിക്ക് വേണ്ടി.

സാന്ത്വന.കെ
6.A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത