എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/വിശപ്പു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പു കാലം

വീട്ടിലിരിപ്പു കാലം കോവിഡുകാലം
പുറത്തു പോവാൻ പറ്റാത്ത കാലം
തിന്നാൻ കുടിക്കാൻ ഇല്ലാത്ത കാലം
കറിയുണ്ടാക്കാൻ അമ്മ തൊടിയിലിറങ്ങി
ഒന്നാം ദിവസം മുരിങ്ങ പറിച്ചു
രണ്ടാം ദിവസം ചേന പറിച്ചു
മൂന്നാം ദിവസം ചേമ്പ് പറിച്ചു
നാലാം ദിവസം ചീര പറിച്ചു
ചക്കക്കുരുവും ചേനേം ചേമ്പും
ഇതുവരെ കൂട്ടാത്തതൊക്കെ തിന്നു
നാളുകളങ്ങനെ പലതും നീങ്ങി
കോവിഡു കാലം ദുരിതമതായി
 

ഫാത്തിമ സഹ്‌റ. എം
4A എ. എൽ. പി. എസ് മുണ്ടംപറമ്പ, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത