(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്
തിരിച്ചറിവ്
ഹോ പ്രിയതമ
നിന്നെ ഞാൻ ഈയടുത്തായി തിരഞ്ഞു കൊണ്ടേ ഇരിക്കുന്നു
മുമ്പ്
നീയെന്നരികിൽ എപ്പോഴും ഉണ്ടായിരിന്നിട്ട് പോലും
നിന്റെ അപാരമായ സ്നേഹവും കരുതലും എനിക്ക് അറിയാൻ കഴിഞ്ഞില്ല
ഞാൻ നിന്റെ നിർദ്ധേശങ്ങളും പാലിച്ചില്ല
നീ എനിക്ക് വരദാനമായി തന്ന
സർവ്വ സുഖങ്ങളും ഞാൻ പാടെ മറന്നു
എന്നാൽ നിന്റെ
അപാരമായ സ്നേഹം മനസ്സിലാക്കാൻ
അവൻ
വരേണ്ടി വന്നു
ആ കുള്ളൻ
വൈറസ്