മലയാളമെന്നൊരു ഭാഷയിൽ നിന്നു - മുത്ഭവിച്ചവരാണ് കവികൾ അവർ കവികൾ. ഭാഷയോ ദേശമോ എന്നൊന്നുമില്ലാതെ സ്നേഹസമ്പന്നരാം കവികൾ . കേരള നാട്ടിൽ നിന്നുത്ഭവിച്ചൊഴുകുന്ന നദികളെ കുറിച്ചവർ എഴുതി അവർ എഴുതി . കുഞ്ചനും തകഴിയും എഴുത്തച്ഛനുമെല്ലാം മലയാള നാടിനെ വർണ്ണിച്ചെഴുതി. സുഗുതകുമാരിയെന്ന കേരളത്തിൻ സ്വത്ത് കടലാസിൽ കുറിച്ചിട്ട വരികൾ ആ വരികൾ ആരാരും മഫറക്കില്ല കാലങ്ങൾ കടന്നാലും ആ ദിവസ്പന്ദനമെന്നും. ക്രൂരത,വഞ്ചന ചതിയെന്നൊന്നില്ല സ്നേഹമാണെപ്പോഴും ഉള്ളിൽ അവരുടെ ഉള്ളിൽ, മനുഷ്യമനസ്സിന്റെ ഹൃദയത്തിനുള്ളിലെ മറക്കാൻ കഴിയാത്ത ഓർമ്മ . മാഞ്ഞുപോയി മലയാളനാടിന്റെ ഓ.എൻ.വി കുറിപ്പും മാധവിക്കുട്ടിയും നാടിന്റെ കവിയത്രി, എന്നാലും ഒരുനാളും മലയാള ജനത മറക്കാത്ത കവിതകളുമാണ്. മലയാളമെന്നൊരു ഭാഷയിൽ നിന്നു- മുത്ഭവിച്ചവരുമാണ് കവികൾ അവർ കവികൾ, ഭാഷയോ ദേശമോ എന്നൊന്നുമില്ലാതെ സ്നേഹസമ്പന്നരാം കവികൾ.