ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


ചിരിച്ച് തള്ളാൻ വരട്ടെ... പേര് ചെറുതാണെങ്കിലും ആള് ഒരു ഭീകരനാണ് കേട്ടോ.. സോപ്പിട്ടാൽ ഒഴിഞ്ഞു പോകുമെങ്കിലും "സോപ്പിട്ട്" പറഞ്ഞയക്കാൻ പാടാണ്... തങ്ങളെ വെല്ലാൻ ആരുമില്ല എന്ന് അഹങ്കരിച്ചു നടന്നിരുന്ന വികസിത രാജ്യങ്ങൾ പോലും "സോപ്പിട്ടാൽ" അകന്ന് പോവുന്ന കോവിഡി ന് മുന്നിൽ പകച്ചു പോയി...ഒരു പക്ഷേ ഇത് ഒരു പാഠമായിരിക്കാം... എല്ലാതും എല്ലാക്കാലവും നില നിൽക്കില്ല എന്ന ഓർമപ്പെടുത്തൽ..ഏത് കൊലകൊമ്പനെയും വീഴ്ത്താൻ ഒരു ' കൊറോണ ' മതി എന്ന ഓർമപ്പെടുത്തൽ.. ഇന്നേ വരെ ഏത് മഹാമാരിയെയും തുരത്തിയിരുന്നത് സമൂഹം ഒന്നിച്ച്‌ കൈ പിടിച്ചായിരുന്നു..എന്നാൽ അതിൽ നിന്നും വ്യത്യസ്തമായൊരു ചരിത്രമാണ് ഇവിടെ കുറിക്കപ്പെട്ടത്.. സാമൂഹിക അകലം പാലിച്ചും ഇരുപത് സെക്കൻ്റെടുത്ത് കൈ വൃത്തിയാക്കിയും 'Break the chain എന്ന ക്യാമ്പയിനിലൂടെ മഹാമാരിയെ തുരത്തി ഓടിക്കാം എന്ന്.. ഒരു പക്ഷേ ഈ കോവിഡ് കാലം നമ്മെ അറിഞ്ഞോ അറിയാതെയോ  ഓർമപ്പെടുത്തുന്നത് നിത്യ ജീവിതത്തിൽ നാം പാലിക്കേണ്ട വ്യക്തിശുചിത്വ ശീലങ്ങളെ കുറിച്ചാണ്.. നല്ലൊരു നാളേക്കായി നമുക്ക് ഇന്ന് അകലം പാലിക്കാം.. എന്നും ഒത്തൊരുമയോടെ കൈകോർക്കാനായി നമുക്ക് ഇത്തിരി അകലം പാലിച്ച് കൈ കഴുകാം....



സ്മിയ കൃഷ്ണ
10 A ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം