അമ്മുവിൻെറ സംശയം

അമ്മുക്കുട്ടിക്ക് എന്നും സംശയം ആണ്. ഈ കാററിനും രോഗത്തിനും ആരാ പേരിടുന്നത് . ഓരോ ദിവസവും പുതിയ പുതിയ പേരുകൾ. അടുത്ത കാലത്ത് തന്നെ എത്ര പേരുകൾ നാം കേട്ടിരിക്കുന്നു.ഓഖി,സാഗർ,ഗജ,.........ഇതൊക്കെ ഓരോ ചുഴലിക്കാററുകൾ ആണത്രെ. പിന്നെയോ ...നിപ,ഡങ്കി,ചിക്കുൻ ഗുനിയ ...ഇതൊക്കെ പല പല പനികൾ .ഇതാരാ ഈ പേരുകൾ ഇടുന്നത് . അമ്മു ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അതാ അമ്മ വിളിക്കുന്നു. "അമ്മൂ വേഗം വന്ന് ഭക്ഷണം കഴിക്കൂ. പിന്നെ അതിനു മുൻപായി കൈകൾ നന്നായി കഴുകണം.സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു രണ്ട് കൈയ്യും ഉരച്ച് കഴുകണം. ഇല്ലെങ്കിൽ കൊറോണ പിടിക്കും.”.ഈശ്വരാ വീണ്ടും പുതിയ പേരോ ..കൊറോണ .

വേദിക നിതിൻ
3 വള്ള്യാട് എം എൽ പി സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ