എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
08:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ദൈവത്തിന്റെ നാടായ ഈ കേരളം ഇന്ന് ഒരു മഹാമാരിയായ രോഗത്തിൽ പെട്ടിരിക്കുകയാണ്. നമ്മുടെ കേരളം പരിസ്ഥിതി മലിനീകരണത്തിൽ പെട്ടിരിക്കുകയാണ്. മലകളും, കുന്നുകളും, വയലുകളും, തോടുകളും, എല്ലാം നികത്തി, മരങ്ങൾ മുറിച്ചു മാറ്റി നമ്മുടെ പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാം നികത്തി അവിടെ ഫാക്ടറികളും, കെട്ടിടങ്ങളും നിർമ്മിക്കുകയാണ്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ഇല്ലാതാകുന്നു. ഇതു കാരണം നമുക്ക് പല അസുഖങ്ങളും വരുന്നു. നാം നടന്നു വരുന്ന വഴികളിൽ പോലും ഇന്ന് അസുഖമാണ്. അങ്ങനെയുള്ളൊരു അസുഖമാണ് നാം ഇന്ന് നേരിടുന്ന കോവിഡ് 19.അത് അകറ്റാൻ നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. എന്നും സോപ്പോ, സാനിട്ടേഴ്‌സോ ഹാൻഡ് വാഷോ, ഉപയോഗിച്ച് കൈകൾ കഴുകുക. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായ തൂവാലയോ, ടിഷ്യുപേപ്പറോ ഉപയോഗിച്ച് പൊത്തുക. സോപ്പിട്ട് കൈ കഴുകാതെ കണ്ണും, മൂക്കും, വായും തൊടരുത്. എന്നാൽ നമുക്ക് ഈ മഹാമാരിയായ രോഗത്തെ നേരിടാം.

അദ്വിക. വി. കെ
2 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം