സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നോട്ട്


ഒത്തുചേർന്നു വർത്തിച്ചിടാം
മതഭേദമെല്ലാം വെടിഞ്ഞിടാം
വിധേയപ്പെടാം അധികാരികളെ
വീടിനുള്ളിൽ വസിച്ചീടാം
കൈകൾ ശുചിയായി സൂക്ഷിച്ചിടാം
വീട്ടുവിനോദങ്ങളിൽ ഏർപ്പെടാം
തൊടിയിലൊരു വട്ടം നടന്നിടാം
ഭക്ഷണത്തിൽ മിതത്വം പാലിക്കാം
ധ്യാനനിമഗ്നരാകാം
പ്രേമിച്ചിടാം പുസ്തകങ്ങളെ
നിയ്രന്തിക്കാം മൊബൈൽ കേളികൾ
സഹായിച്ചിടാം മുതിർന്നോരെ
ഒത്തുചേർന്നു തുരത്തിടാം
ഈ മഹാമാരിയെ

 

അരുണിമ ജോബി
10 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത