മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/അതിജീവനം..

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം..      

ലോകം മുഴുവൻ മാറിമറിഞ്ഞു
ലോകാന്ത്യത്തിൻ സമയമടുത്തു
കൊറോണയെന്നൊരു വ്യാധി പടർന്നു 
ലോകത്തെങ്ങും പടർന്നുപറ്റി
ഇവനോ വലിയൊരു ദുഷ്ടൻ തന്നെ
സൽപേരിനൊരു കുറവുമില്ല
കോവിഡ് നൈന്റീൻ മറ്റൊരു പേര്
ലോകജനങ്ങടെ കൊലപാതകനും
ഇവനെതടയാം 
നമുക്ക് തന്നെ
അതിജീവിക്കാം ഒത്തൊരുമിച്ച്
ഫീനിക്സ്പക്ഷിയെ  പാഠമാക്കി
അതിജീവനമൊരു പാഠമാക്കു
അഞ്ചും പത്തും മിനിട്ടിനിടയിൽ
സോപ്പും വെള്ളവും അവശ്യവസ്തു 
മാസ്കും തുണിയും തൂവാലകളും
യാത്രക്കിടയിൽ അവശ്യവസ്തു
ഒരു കയ്യകലത്തിൽ 
ഇനി നിന്നിടാം
ഒരു മനസ്സായിനി
 പോരാടിടാം
ആരോഗ്യ സേവകരായിരങ്ങൾ സേനാ വിഭാഗങ്ങളായിരങ്ങൾ
ജനരക്ഷകരായി ഉണർന്നിടുമ്പോൾ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 
എതിരാളി അതിശക്തരായിടുമ്പോൾ
അടവൊന്നു 
മാറ്റുകയാണു ചിതം
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
മഹാമാരിയെ 
തടുത്ത് നിർത്താം
വീട്ടിലിരുന്ന് സുരക്ഷിതരായി
ഇടരാതെ അടരാടി വിജയിച്ചിടാം

സാന്ദ്ര എ കെ
8 I മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത