(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം
ലോകം മുഴുവൻ വിറകൊള്ളുന്നു
വെറുമൊരു കുഞ്ഞൻ
രോഗാണുവിനാൽ മരിച്ചുവീഴുന്നി
മന്നിൽ മാനവർ എല്ലാം
അതിവേഗം.
പാലിക്കുക നാം വ്യക്തിശുചിത്വം
നമ്മളിൽ അവൻ എത്തുകയില്ല.
റോഡിൽ ഇറങ്ങി അവനെ കാണാൻ
പോകരുതേ പ്രിയ കൂട്ടുകാരേ...
വീട്ടിലിരിക്കും പ്രിയപ്പെട്ടവരെ
ഓർക്കുക നിങ്ങൾ എപ്പോഴും.
അഥവാ നിങ്ങൾ പുറത്തുപോയാൽ,
തിരിച്ചെത്തിടുമ്പോൾ എത്രയും വേഗം
കൈയും മുഖവും സോപ്പു കൊണ്ട്
കഴുകീടുക നന്നായി.
ഡോക്ടർമാരും നഴ്സുമാരും
പോലീസ് മാരും മന്ത്രിമാരും
നമ്മുടെ ജീവൻ നേടിയെടുക്കാൻ
രാപ്പകലില്ലാതെ ഓടിടുന്നു.
അവരെയും എന്നും ഓർത്തിടാം
അവർക്കായി എന്നും പ്രാർത്ഥിക്കാം.
ഒറ്റക്കെട്ടായി പോരാടാം
കൊറോണ എന്ന മഹാവിപത്തിനെ
എത്രയും വേഗം തുരത്തിടാം.
വിജയം നമുക്ക് നേടിടാം.