എന്നും തിരക്കുള്ളൊരച്ഛൻ
എപ്പോഴും വീട്ടിലുള്ളൊരു കാലം
വഴിയിലെങ്ങും മദ്യപൻമാരില്ലാത്ത കാലം
മദ്യശാലകളില്ലാത്ത കാലം
ഇത് കൊറോണക്കാലം
മണ്ണിനെ,വിണ്ണിനെ പൂവിനെ,പുഴുവിനെ
പിന്നെ എന്നെയും നന്നായറിഞ്ഞ കാലം
ഒട്ടൊരു തിരക്കും ആർപ്പുവിളികളും
ആരവനാദങ്ങൾ തീർന്ന കാലം
വീടുകളിലടുപ്പുകൾ തിമിർപ്പോടെ പുകഞ്ഞൊരു
സ്നേഹ സമൃദ്ദിതൻ നല്ല കാലം
റേഷൻ കടയിൽ വരിനിന്ന് വാങ്ങിയ അരിയുടെ
സ്വാദ് നാവറിഞ്ഞ കാലം
മാളുകളും പാർക്കുകളും ഭക്ഷണ-സിനിമ ശാലകളും
അടഞ്ഞു കിടന്നൊരു പുതുകാലം
ശുചിത്വമൊന്നൊരു പുതുമന്ത്രം
ഓരോ മനികൻ്റെ ചുണ്ടിലും ചേക്കേറിയ കാലം
സാനിറ്റൈസറുകളും മാസ്കുകളും
കിട്ടാക്കനിയായൊരു സങ്കട കാലം...
അച്ഛനും അമ്മയും മക്കളും മുത്തശ്ശി-മുത്തശ്ശനും
സ്നേഹം പങ്കിട്ട കാലം
ആതുരാലയങ്ങളെല്ലാം ആരാധന മന്ദിരമായ്
മാറുന്ന കാലം
നിയമ പാലകർ നിദ്രാവിഹീനരായ്,കർമ്മ നിരതരാകുന്നൊരു നല്ല കാലം
വ്യസനങ്ങളും പരിഭവങ്ങളും പതിയെ-പതിയെ
പറഞ്ഞു തീരുന്ന കാലം
ഈശ്വരനെ സ്മരിക്കുന്ന കാലം
പരസ്പരം നാം നമ്മെ തിരിച്ചറിയുന്ന കാലം
ഇത് കൊറോണ കാലം.