സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം


തുരത്താം തടുക്കാം രോഗപീഠകളെ
മറുവഴിഇല്ലിനിഒരുവഴിമാത്രം.
ശുചിത്വചിന്തകൾക്കിനി കാതോർക്കാം
വ്യക്തിശുചിത്വം പാലിക്കാം.
ദിനരാത്രമത്രയും വാർന്നുപോകെ
ഭീതിയോടെയിന്നും വസിക്കുന്നു നമ്മൾ
ജീവിക്കണം ഇന്നീ ലോകത്തിലിനിയും
ഒരുമയോടെ സന്തോഷമോടെ.
പഴമയോടടുക്കുന്നു മർത്യൻ,
കുടിലിൻ ഇറമ്പിൽ കിണ്ടിയുമായ്
കഴുകുന്നു കൈകൾ പേടിയോടെ
പഴമയുടെ ചിന്തകൾ പുതുമയുടെ
മണ്ണിൽ വാഴ്ത്തുന്നു മർത്യൻ.
     


ഗൗരി കൃഷ്ണ.എം
8 M സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത